Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണം: മാര്‍ പാംബ്ലാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 09:37 am IST
in Kerala
മുനമ്പം സമരപ്പന്തലില്‍ തലശേരി ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി സംസാരിക്കുന്നു

മുനമ്പം സമരപ്പന്തലില്‍ തലശേരി ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി സംസാരിക്കുന്നു

മുനമ്പം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ആ ഭൂമിയില്‍ വഖഫ് ബോര്‍ഡിന് അവകാശമൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിക്കണമെന്ന് തലശേരി ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സംസ്ഥാന വഖഫ് മന്ത്രി കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെ വ്യവസായ മന്ത്രി പി. രാജീവും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുനമ്പം സമരപ്പന്തലില്‍ പാംബ്ലാനിയുടെ ആവശ്യം.

നീതി ആരുടെയും ഔദാര്യമല്ല, അത് എല്ലാവരുടെയും അവകാശമാണെന്നാണ് എനിക്കു മുഖ്യമന്ത്രിയോടു പറയാനുള്ളത്. അത് മുഖ്യമന്ത്രി മുനമ്പത്തുകാര്‍ക്കു നേടിക്കൊടുക്കണം. മുനമ്പത്തു നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് വാക്കു നല്കിയതുകൊണ്ട് ഞങ്ങള്‍ക്കു തൃപ്തിയില്ല. അത്തരം ഉറപ്പല്ല ഞങ്ങള്‍ക്കു വേണ്ടത്. ഇത് വഖഫ് ഭൂമിയല്ലെന്നും മുനമ്പത്തു വഖഫിന് അവകാശമില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കണം.

ബോര്‍ഡ് ആ ഭൂമിയില്‍ ഉന്നയിച്ച അവകാശം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറയണം. ആ അവകാശവാദത്തില്‍ നിന്ന് ഒരുപാധിയുമില്ലാതെ പിന്മാറുന്നെന്ന് പറയുംവരെ ഈ സമരം തുടരും. മാത്രമല്ല, മുനമ്പം സമരക്കാര്‍ക്കുള്ള ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുമെന്നും മുഖ്യമന്ത്രി മനസിലാക്കണം. ഇത്തരം പ്രശ്‌നം കേരളത്തില്‍ മറ്റൊരിടത്തുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുതരണം. വായ്‌പകള്‍ക്കു ചെല്ലുമ്പോള്‍ വഖഫ് അവകാശമില്ലാത്ത ഭൂമിയാണെന്ന് അധികൃതരില്‍ നിന്ന് രേഖാമൂലമുള്ള കത്തു വേണമെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്. മുനമ്പത്തു മാത്രമല്ല പലയിടത്തും ഇപ്പോള്‍ ഈ പ്രശ്‌നമുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിലും ഇടപെടണം. മുനമ്പത്ത് സര്‍ക്കാര്‍ സാമൂഹ്യനീതി ലംഘിച്ചു, അദ്ദേഹം തുടര്‍ന്നു.

വഖഫ് നിയമത്തില്‍ 1995ല്‍ കൊണ്ടുവന്ന പല ഭേദഗതികളും ഒരു ജനാധിപത്യരാജ്യത്തിനു നിരക്കുന്നതല്ല. നിയമം പൊളിച്ചെഴുതണം. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വഖഫ് നിയമം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ മുനമ്പം കടന്ന് വയനാട്ടിലും തളിപ്പറമ്പിലും എത്തിക്കഴിഞ്ഞു. പലയിടങ്ങളിലായി നൂറുകണക്കിനു കുടുംബങ്ങള്‍ക്കാണ് കുടിയൊഴിയാന്‍ നോട്ടീസ് ലഭിച്ചത്. മുനമ്പം സമരമാണ് വിഷയത്തിന് വലിയ തോതില്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഈ സമരമില്ലായിരുന്നെങ്കില്‍ സമൂഹത്തിന്റെ തലയ്‌ക്കു മുകളില്‍ ഡമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങിക്കിടക്കുന്ന ഈ പ്രതിസന്ധി ആരുമറിയാതെ പോകുമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Waqf ActWaqf invasionMunambam protestersMar Pamblaniതലശേരി ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുനമ്പത്തു കണ്ടത് കൊടുംവഞ്ചന

ഭൂസംരക്ഷണ വേദിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിവിട്ടിറിങ്ങിയ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സമരപ്പന്തലിലേക്ക് നീങ്ങുന്നു
Kerala

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം; ഭൂസംരക്ഷണ സമിതി വഞ്ചിച്ചു, ഇടത്- വലത്- വഖഫ് ഗൂഢാലോചന

(മുനമ്പം സമരം... ഫയല്‍ചിത്രം)
Kerala

വഖഫ് ഭൂ വിഷയം: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുന്നു: ഷോണ്‍ ജോര്‍ജ്

Kerala

മുനമ്പത്തെ ജനങ്ങള്‍ക്ക് കരമടയ്‌ക്കാന്‍ ഹൈക്കോടതിഅനുമതി: മുനമ്പം ജനതയ്‌ക്കൊപ്പം നിന്നത് ബിജെപി

India

ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയുമെന്ന് തേജസ്വി യാദവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.