തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്സി) കാറ്റഗറി നമ്പര്‍ 369 മുതല്‍ 421/2024 വരെ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഒക്ടോബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. തസ്തികകളും വകുപ്പുകളും ചുവടെ.
ജനറല്‍ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി, പള്‍മണറി മെഡിസിന് (മെഡിക്കല്‍ വിദ്യാഭ്യാസം), ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജര്‍ (കേരള ജല അതോറിറ്റി), മാനേജര്‍-ക്വാളിറ്റി കണ്ട്രോള്, ജനറല്‍ ആന്‍ഡ് സൊസൈറ്റി കാറ്റഗറി (മില്‍മ); വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ്-2 (പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്); ഡന്റല്‍ അസിസ്റ്റന്റ് സര്ജന് (ആരോഗ്യവകുപ്പ്); ഇന്‍സ്ട്രക്ടര്‍ (സ്റ്റെനോഗ്രാഫി) (നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസസ്), സ്റ്റോര്‍ കീപ്പര്‍ (കെറ്റിഡിസി); സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ്-2 (ജനറല്‍ ആന്‍ഡ് സൊസൈറ്റി കാറ്റഗറി) (കയര്‍ഫെഡ്); ഫോര്മാന് (കേരള സിറാമിക്സ് ലിമിറ്റഡ്), ഓവര്‍സിയര്‍ ഗ്രേഡ്-3/വര്‍ക്ക് സൂപ്രണ്ട് ഗ്രേഡ്-2 (കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്പ്പറേഷന്), ലോവര്‍ ഡിവിഷന് അക്കൗണ്ടന്റ് (സിഡ്കോ); പ്രീപ്രമൈറി ടീച്ചര്‍, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (വിദ്യാഭ്യാസ വകുപ്പ്), വര്‍ക്ക് സൂപ്രണ്ട് (സോയില്‍ സര്‍വ്വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍); മേട്രണ്‍ ഗ്രേഡ്-1 (സാമൂഹ്യനീതി/വനിത ശിശു വികസനം).
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (എസ്ടി) (പോലീസ്), സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) (എസ്സി/എസ്ടി) (പൊതുമരാമത്ത്/ ജലസേചനം).
എന്‍സിഎ റിക്രൂട്ട്മെന്റ് : അസിസ്റ്റന്റ് പ്രൊഫസര്‍- ബയോകെമിസ്ട്രി (വിശ്വകര്‍മ്മ), പ്ലാസ്റ്റിക് ആന്‍ഡ് റീകണ്ട്രക്ടീവ് സര്‍ജറി (മുസ്ലിം/SIUC നാടാര്‍), അനാട്ടമി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍), നിയോനാറ്റോളജി (മുസ്ലിം), ന്യൂറോളജി (ധീവര), മൈക്രോബയോളജി (എസ്ടി), ഫിസിയോളജി (എസ്ടി), ഫോറന്‍സിക് മെഡിസിന് (ഹിന്ദു നാടാര്‍/വിശ്വകര്‍മ), കാര്‍ഡിയോളജി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍/മുസ്ലിം) (മെഡിക്കല്‍ വിദ്യാഭ്യാസം); അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (എസ്ടി) (ആരോഗ്യ വകുപ്പ്); സെക്യൂരിറ്റി ഓഫീസര്‍ (ഇ/ബി/ടി) (കേരളത്തിലെ സര്‍വ്വകലാശാലകള്‍); വെറ്ററിനറി സര്ജന് ഗ്രേഡ് 2 (എസ്സിസിസി/എസ്ടി) (മൃഗസംരക്ഷണം); ലക്ചറര്‍ (കമേര്‍ഷ്യല്‍ പ്രാക്ടീസ്) (എസ്സി) (ഗവ. പോളിടെക്നിക്സ്/സാങ്കേതിക വിദ്യാഭ്യാസം); സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (എസ്സി) (മെഡിക്കല്‍ വിദ്യാഭ്യാസം); ഇന്‍സ്ട്രക്ടര്‍ (സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്റ് ബിസിനസ് കറസ്പോണ്ടന്‍സ്) (എസ്സി) (സാങ്കേതിക വിദ്യാഭ്യാസം); ഡന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (എസ്സിസിസി); സിഎസ്ആര്‍ ടെക്നീഷ്യന് ഗ്രേഡ് 2/സ്റ്റെറിലൈസേഷന്‍ ടെക്നീഷ്യന് ഗ്രേഡ്-2 (എസ്സി/എല്‍സി/ആംഗ്ലോ ഇന്ത്യന്‍/ഒബിസി) (മെഡിക്കല്‍ വിദ്യാഭ്യാസം); പിയൂണ്‍/വാച്ച്മാന് (ഐസ്എഫ്ഇയിലെ പാര്‍ട്ട്ടൈം ജീവനക്കാരില്‍നിന്ന്) (മുസ്ലീം); ജൂനിയര്‍ ക്ലാര്‍ക്ക് (സൊസൈറ്റി കാറ്റഗറി) (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (ഹൗസ് ഫെഡ്); ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (എസ്സി/എസ്ടി) (വിദ്യാഭ്യാസം); നഴ്സ് ഗ്രേഡ്-2 (ആയുര്‍വേദ) (വിശ്വകര്‍മ്മ/മുസ്ലിം) (ഭാരതീയ ചികിത്സാ വകുപ്പ്); ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി)/ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (വിശ്വകര്‍മ്മ) (വിവിധ വകുപ്പുകള്‍); ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടന്മാര്ക്ക് മാത്രം) (എസ്സി) (സൈനികക്ഷേമം); ബോട്ട് കീപ്പര്‍ (വിമുക്തഭടന്മാര്/ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച് വിടുതല്‍ ചെയ്തവര്‍ എന്നിവരില്‍നിന്ന് മാത്രം) (എന്‍സിസി).
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും ശമ്പളവും സംവരണവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. നിര്‍ദ്ദേശാനുസരണം ഒറ്റതവണ രജിസ്ട്രേഷന് നടത്തി ഓണ്‍ലൈനായി ഡിസംബര്‍ 4 വരെ അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: