ബെംഗളൂരു: വിവാഹ സര്‍ട്ടിഫിക്കറ്റ് നല്കാന് വഖഫ് ബോര്‍ഡിന് അനുമതി നല്കിയ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നിയമത്തില്‍ കേട്ടുകേള്വിയില്ലാത്തതാണിതെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടു.
മുസ്ലിം അപേക്ഷകര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വഖഫ് ബോര്‍ഡിന് അധികാരം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് എ. ആലം പാഷ എന്നയാള്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. 2023 സപ്തംബര്‍ 30നാണ് ഇത്തരമൊരു ഉത്തരവ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ് വകുപ്പുകള്‍ക്ക് കീഴില്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകളുമായി ചേരുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് പാഷയുടെ ഹര്‍ജി. എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ആവശ്യം കോടതി അത് അംഗീകരിച്ചില്ല. കേസ് 21ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: