Football

യുവേഫ നേഷന്‍സ് ലീഗ്: ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍

Published by

ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് രണ്ടില്‍ നടക്കുന്ന പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി എവേ മത്സരത്തില്‍ ബെല്‍ജിയത്തെ നേരിടും. ഗ്രൂപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇറ്റലിയുടെ മുന്നേറ്റം. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയുമാണ് അവര്‍ക്കുള്ളത്.

കഴിഞ്ഞ മാസം ഇറ്റലിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 2-2ന് സമനില പാലിച്ചിരുന്നു. അതേസമയം ബെല്‍ജിയത്തിന് കളിച്ച മൂന്ന് കളികളില്‍ ഒരു ജയം മാത്രമാണ് നേടാനായത്. ഒന്ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടില്‍ തോറ്റു. അതുകൊണ്ടുതന്നെ ബെല്‍ജിയത്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് ഇസ്രയേലിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയത്തിനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഫ്രാന്‍സ് ഇന്നിറങ്ങുന്നത്. എന്നാല്‍ ഇസ്രയേല്‍ കഴിഞ്ഞ കളിയില്‍ 4-1ന് ഇറ്റലിയോട് തോറ്റിരുന്നു. ഗ്രൂപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമടക്കം 9 പോയിന്റുമായി ഫ്രാന്‍സ് ഇറ്റലിക്ക് പിന്നില്‍ രണ്ടാമതാണ്. കളിച്ച നാല് കളികളും തോറ്റ ഇസ്രയേല്‍ ഒരു ആശ്വാസ വിജയം ലക്ഷ്യമിട്ടാണ് ഫ്രാന്‍സിനെതിരെ ഇറങ്ങുന്നത്.

ലീഗ് ബി ഗ്രൂപ്പ് രണ്ടില്‍ ഗ്രീസിന് എതിരാളികള്‍ ഇംഗ്ലണ്ടാണ്. കഴിഞ്ഞ കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഗ്രീസ് കഴിഞ്ഞ കളിയില്‍ റിപ്പബ്ലിക് അയര്‍ലന്‍ഡിനെ 2-0ന് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ റിപ്പബ്ലിക് അയര്‍ലന്‍ഡ് ഫിന്‍ലന്‍ഡിനെയും നേരിടും.

മറ്റ് കളികളില്‍ നോര്‍വേ സ്ലൊവേനിയയെയും ആസ്ട്രിയ കസാക്കിസ്ഥാനെയും നേരിടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by