റോം: ഇസ്ലാം തീവ്രവാദത്തെയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയും കര്‍ശനമായി നേരിടുന്ന പ്രധാനമന്ത്രിയാണ് ഇറ്റലിയുടെ ജോര്‍ജ്ജിയ മെലനി. ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുന്ന നേതാവായതിനാല്‍ ജോര്‍ജ്ജ് മെലനിയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രത്യേകം അടുപ്പമുണ്ട്.
ഇപ്പോഴിതാ ഇറ്റലിയില്‍ നിയന്ത്രിക്കാവുന്നതിനപ്പുറം അടിഞ്ഞുകൂടിയ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കാനുള്ള യജ്ഞത്തിലായിരുന്നു ജോര്‍ജ്ജിയ മെലനി. എന്നാല്‍ ഇറ്റലിയിലെ കോടതി അനധികൃതകുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ എതിര്‍ത്ത് വിധി പ്രസ്താവിച്ചത് ബുധനാവ്ചയാണ്. ഇതോടെ പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളായ ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കച്ചകെട്ടിയ ജോര്‍ജ്ജ് മെലനിയ്ക്ക് കോടതിയുടെ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.
കുടിയേറ്റക്കാരായി എത്തി ഒടുവില്‍ ഇറ്റലിയിലെ തെരുവുകള്‍ തന്നെ ഇസ്ലാമിക കൂട്ടായ്മകള്‍ കയ്യടക്കുന്ന സംസ്കാരത്തെ ഭീതിയോടെ നോക്കിക്കാണുന്ന നേതാവാണ് ജോര്‍ജ്ജ് മെലനി. പലസ്തീന് പ്രശ്നത്തില്‍ ഇസ്രയേലിനെതിരെ തെരുവുകള്‍ സ്തംഭിപ്പിക്കുന്ന തരത്തില്‍ നടന്ന പ്രകടനങ്ങള്‍, ബുര്‍ഖ ധരിയ്ക്കാനും ഇസ്ലാമിക അവകാശങ്ങള്‍ സ്ഥാപിക്കാനും നടത്തുന്ന കൂട്ടായ സമരങ്ങള്‍ ഇതെല്ലാം ക്രിസ്തീയ രാഷ്ട്രമായ ഇറ്റലിയെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് സംബന്ധിച്ച് സംശയാലുവാക്കുകയാണ്.പലസ്തീന് അനുകൂല റാലിയുടെ പേരില്‍ പൊലീസുമായി ഇസ്ലാമിസ്റ്റുകള്‍ പലയിടത്തും ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, ജനസംഖ്യ അതിവേഗം പെരുകുന്നതിനാല്‍ ഇന്നലെ ന്യൂനപക്ഷമായിരുന്ന മുസ്ലിം സമുദായം പലയിടത്തും ഭൂരിപക്ഷമാകുന്ന സ്ഥിതി വിശേഷവുമുണ്ട്. എന്തായാലും അനധികൃതമായി കുടിയേറിയ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ മറ്റു പദ്ധതികള്‍ ജോര്‍ജ്ജിയ മെലനി തയ്യാറാക്കി വരുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: