ന്യൂദല്‍ഹി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിച്ചിട്ടില്ല. ഇന്ത്യയിലേതുള്‍പ്പെടെയുള്ള ഭരണകൂടങ്ങളെ അട്ടിമറിച്ച് പാവ സര്‍ക്കാരിനെ കയറ്റാന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റിനും അവരുടെ മാധ്യമക്കൂട്ടായ്മയ്ക്കും പൊള്ളുകയാണ് ഇപ്പോഴും. അതിന്റെ ഭാഗമാണ് ബുധനാഴ്ച ബ്രിട്ടനിലെ 200 വര്‍ഷത്തെ പാരമ്പര്യമുള്ള ഗാര്ഡിയന് പത്രം എടുത്ത തീരുമാനം.
യുകെയിലെ ഗാര്ഡിയന് പത്രം എക്സില്‍ പങ്കുവെച്ച അവസാന സന്ദേശം:
Why the Guardian is no longer posting on X https://t.co/j4fRgzSYde
— The Guardian (@guardian) November 13, 2024
ട്രംപിനെ പിന്തുണച്ച ഇലോണ്‍ മസ്ക് ഉടമസ്ഥനായ എക്സ് എന്ന സമൂഹമാധ്യമത്തെ ബഹിഷ്കരിക്കുകയാണ് എന്ന പ്രഖ്യാപനമാണ് ഗാര്ഡിയന് നടത്തിയത്. ഇത് പ്രകാരം ബ്രിട്ടനിലെ 200 വര്‍ഷം പഴക്കമുള്ള പത്രമായ ഗാര്ഡിയന് ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ എക്സില്‍ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നത് അവസാനിപ്പിച്ചു. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെയും ഡീപ് സ്റ്റേറ്റിന്റെയും പിന്തുണയുള്ള മാധ്യമമായതിനാല്‍ ഗാര്ഡിയന് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പാടിപ്പുകഴ്ത്തിയ, മോദിയെ ഓരോ ഇഞ്ചിലും വിമര്‍ശിക്കുന്ന മാധ്യമം തന്നെയാണ് ഗാര്‍ഡിയനും. ഇക്കാര്യത്തില്‍ ഗാര്‍ഡിയനും ബിബിസിയും ഫിനാന്‍ഷ്യല്‍ ടൈംസും ഒക്കെ ഒരേ തൂവല്‍ പക്ഷികളാണ്.
യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് എക്സിന്റെ ഉടമ ഇലോണ്‍ മസ്ക് പരസ്യമായി പിന്തുണച്ചതില്‍ പ്രതിഷേധിച്ചാണ് ഗാര്ഡിയന് എക്സില്‍ വാര്‍ത്ത പങ്കുവെയ്ക്കുന്നത് നിര്‍ത്തിയത്. ട്രംപിനെ പിന്തുണച്ചതോടെ ഇലോണ്‍ മസ്കിന്റെ എക്സ് ടോക്സിക്കായി എന്നാണ് ഗാര്‍ഡിയന്റെ വിലയിരുത്തല്‍.
ഇക്കുറി ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെയും ഡെമോക്രാറ്റുകളെയും പരസ്യമായി തന്നെ ഇലോണ്‍ മസ്ക് വിമര്‍ശിച്ചിരുന്നു. എന്‍ജിഒകളെ ഊട്ടി വളര്‍ത്തുന്ന, ലോകത്തെ ദുര്‍ബലമായ ഭരണങ്ങളെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റിനെ തുണയ്ക്കുന്ന ഡെമോക്രാറ്റുകളെ കപടമുഖത്തെ വെറുക്കുന്ന ബിസിനസുകാരനാണ് ഇലോണ്‍ മസ്ക്. ബിസിനസുകാരനാണെങ്കിലും തന്റെ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുന്ന വ്യക്തികൂടിയാണ് ഇലോണ്‍ മസ്ക്.
ഇക്കുറി യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പരസ്യമായി ഫണ്ടിറക്കുകയും എക്സിനെ ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്തിരുന്നു ഇലോണ്‍ മസ്ക്. ഇത് അമേരിക്കയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന് അനുകൂലമായ തരംഗം സൃഷ്ടിച്ചിരുന്നു.
1821ല്‍ മാഞ്ചസ്റ്റര്‍ ഗാര്ഡിയന് എന്ന പേരില്‍ ആരംഭിച്ച പത്രം പിന്നീട് 1959ലാണ് ഗാര്ഡിയന് എന്ന പേര് സ്വീകരിച്ച് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുതുടങ്ങിയത്. 30 വര്‍ഷമായി എക്സില്‍ ഉണ്ടായിരുന്ന ഗാര്‍ഡിയന്റെ പേജിന് രണ്ട് കോടി ഫോളോവേഴ്സ് ഉള്ളതാണ്. പക്ഷെ ട്രംപിനെ പിന്തുണയ്ക്കുകയും വിഷലിപ്തമായ വാര്‍ത്തകള്‍ നല്‍കുന്നവരും എന്ന നിലയിലാണ് എക്സിനെ ബഹിഷ്കരിക്കുന്നതെന്ന് ഗാര്ഡിയന് പറയുന്നു. പക്ഷെ നഷ്ടപ്പെടുന്നത് ഇലോണ്‍ മസ്കിനല്ല, ഗാര്ഡിയന് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: