Kerala

അരിപ്പയില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ നാടന്‍ തോക്ക് കണ്ടെത്തി, വന്യമൃഗ വേട്ടക്കാര്‍ ഉപയോഗിച്ചതെന്ന് നിഗമനം

Published by

കൊല്ലം: അരിപ്പയില്‍ ഏറെ നാളായി അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും നാടന്‍ തോക്ക് കണ്ടെത്തി. ജലാലുദ്ദീന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്.

കാട്ടുമൃഗങ്ങളെ വേട്ടയാന്‍ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം തോക്ക് എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.അരിപ്പ നാട്ടുകല്ലില്‍ ഓയില്‍പാമിന് സമീപഞ്ഞെ വീട്ടില്‍ നിന്നാണ് നാടന്‍ തോക്ക് കണ്ടെത്തിയത്.

വീട്ടുടമ ജലാലുദ്ദീന്‍ പറമ്പില്‍ തേങ്ങയിടാനായി ജോലിക്കാരനുമായി എത്തിയതായിരുന്നു.വിശ്രമിക്കാനായി വീട്ടിനുളളിലേക്ക് കടന്നപ്പോഴാണ് കട്ടിലിലെ മെത്തക്കടിയില്‍ ഒളിപ്പിച്ച തോക്ക് കാണുന്നത്. ഉടന്‍ തന്നെ വീട്ടുടമ വനംവകുപ്പിനെ വിവരം അറിയിച്ചു.അഞ്ചല്‍ വനം റെയിഞ്ച് പരിധിയിലാണ് വീടും പറമ്പും.

ഒയില്‍പാമിന് സമീപം വന്യമൃഗവേട്ട നടക്കാറുണ്ട്. ഇത്തരം സംഘങ്ങളില്‍പ്പെട്ടവര്‍ ഒളിപ്പിച്ച തോക്കായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് സംഘം തോക്ക് കസ്റ്റഡിയിലെടുത്ത് ചിതറ പൊലീസിന് കൈമാറി.അന്വേഷണം തുടങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by