Kerala

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ജനങ്ങളുടെ കാശ് ഇങ്ങനെ കുറേ പോകുന്നു, വോട്ട് രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്

Published by

ചേലക്കര: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സിനിമ സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞു. ജനങ്ങളുടെ കാശ് ഇങ്ങനെ കുറേ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ‌പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലാൽ ജോസ്.

ചേലക്കരയില്‍ വികസനം വേണം.സ്കൂളുകൾ മെച്ചപ്പെട്ടു.പക്ഷ റോഡുകള്‍ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും.തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്കൂളിലെ 97 ആം ബൂത്തില്‍ ലാല്‍ ജോസ് വോട്ട് രേഖപ്പെടുത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് രാവിലെ ഏഴ് മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്, യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെട്ടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by