വാഷിങ്ടണ്‍ ഡിസി: 2025 ജനുവരിയിൽ ആരംഭിക്കുന്ന തന്റെ സർക്കാർ കാര്യക്ഷമത വകുപ്പിന്റെ തലപ്പത്തേക്ക് കോടീശ്വരൻ എലോൺ മസ്‌കിനെയും വ്യവസായിയായി മാറിയ രാഷ്‌ട്രീയക്കാരന്‍ വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
“അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്‌ക്കുക, പാഴ്‌ച്ചെലവുകൾ വെട്ടിക്കുറയ്‌ക്കുക” എന്നീ ചുമതലയുള്ള ഗവൺമെൻ്റ് എഫിഷ്യൻസി (DOGE) വകുപ്പിന്റെ തലവന്മാരായിരിക്കും വിവേക് രാമസ്വാമിയും എലോണ്‍ മസ്കുമെന്ന് പ്രസ്താവനയില്‍ ട്രംപ് പ്രഖ്യാപിച്ചു. സേവ് അമേരിക്ക പ്രസ്ഥാനത്തിന് ഇത് അത്യാവശ്യമാണെന്നും ട്രംപ് പറയുന്നു.
റിപ്പബ്ലിക്കൻ രാഷ്‌ട്രീയക്കാർ വളരെക്കാലമായി ഡോജ്(DOGE) നടപ്പിലാക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നുവെന്ന് പറഞ്ഞ ട്രംപ്, പുതിയ വകുപ്പ് “നമ്മുടെ കാലത്തെ മാൻഹട്ടൻ പ്രോജക്റ്റ്” പോലെയായിരിക്കുമെന്ന് പറഞ്ഞു.
“എലോണും വിവേകും കാര്യക്ഷമതയില്‍ ശ്രദ്ധിച്ച് ഫെഡറൽ ബ്യൂറോക്രസിയിൽ മാറ്റങ്ങള്‍ വരുത്തുമെന്നും അതേ സമയം, എല്ലാ അമേരിക്കക്കാരുടെയും ജീവിതം മെച്ചപ്പെടുത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പ്രധാനമായി, ഞങ്ങളുടെ വാർഷിക യുഎസ്ഡി-ൽ നിലനിൽക്കുന്ന അഴിമതിയും വഞ്ചനയും അവസാനിപ്പിക്കും” നിയുക്ത പ്രസിഡൻ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക