സ്ഥിരം നിയമനം; വിവരങ്ങള്‍ www.kannuruniversity.ac.in/careers ല്‍
അപേക്ഷാ ഫീസ് 3000 രൂപ; എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ
നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ ടീച്ചിംഗ് ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ഇനി പറയുന്ന തസ്തികകളില്‍ സ്ഥിര നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 32 ഒഴിവുകളാണുള്ളത്. (നമ്പര്‍ അരമറ.ആ3/23389). നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹാര്‍ഡ് കോപ്പി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് കണ്ണൂരില്‍ നവംബര്‍ 29 വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം.
അസിസ്റ്റന്റ് പ്രൊഫസര്‍, ഒഴിവുകള്‍ 18, ശമ്പള നിരക്ക് 57700-1,82,400 രൂപ. വകുപ്പ്, ഒഴിവ്, കാറ്റഗറി എന്നീ ക്രമത്തില്‍- വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 1 (എസ്ടി), ഹിസ്റ്ററി 1 (എസ്ടി), സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് 1 (പിഡബ്ല്യുഡി), ബിഹേവിയറല്‍ സയന്‍സസ് 2 (പിഡബ്ല്യുഡി, ഒബിസി), ലോ (നിയമം) 2 (ഓപ്പണ്‍, ഇ/ബി/ടി), എന്‍വയോണ്‍മെന്റല്‍ സയന്‍സസ് 2 (ഓപ്പണ്‍, എല്‍സി/ആംഗ്ലോ ഇന്ത്യന്‍), ജേണലിസം ആന്റ് മീഡിയ സ്റ്റഡീസ്-2 (ഓപ്പണ്‍, മുസ്ലിം), പെഡഗോഗിക്കല്‍ സയന്‍സസ് 3 (ഓപ്പണ്‍, ഇ/ബി/ടി, ഇഡബ്ല്യുഎസ്), ഇക്കണോമിക്‌സ് 3 (പിഡബ്ല്യുഡി, ഇഡബ്ല്യുഎസ്), സുവോളജി 1 (ഓപ്പണ്‍).
അസോസിയേറ്റ് പ്രൊഫസര്‍, ഒഴിവുകള്‍ 12, ശമ്പള നിരക്ക് 131400-217100 രൂപ. വകുപ്പ്, ഒഴിവ്,
കാറ്റഗറി എന്നീ ക്രമത്തില്‍- ആന്ത്രോപ്പോളജി 2 (എസ്‌സി, ഓപ്പണ്‍), മ്യൂസിക് 1 (മുസ്ലിം), വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 1 (എല്‍സി/ആംഗ്ലോ ഇന്ത്യന്‍), ബിഹേവിയറല്‍ സയന്‍സ് 1 (എസ്ടി), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സ് 1 (ഒബിസി), ഹിസ്റ്ററി 1 (എസ്ടി), ജേണലിസം ആന്റ് മീഡിയ സ്റ്റഡീസ് 1 (മുസ്ലിം), റൂറല്‍ ആന്റ് ട്രൈബല്‍ സോഷ്യോളജി 1 (ഓപ്പണ്‍), ഫിസിക്‌സ് 1 (ഇടിബി), ബയോടെക്‌നോളജി ആന്റ് മൈക്രോബയോളജി 1 (ഓപ്പണ്‍), ഇക്കണോമിക്‌സ് 1 (എസ്‌സിസിസി).
പ്രൊഫസര്‍, ഒഴിവുകള്‍ 2, ശമ്പള നിരക്ക് 144200-218200 രൂപ. ആന്ത്രോപ്പോളജി 1 (മുസ്ലിം), ഇംഗ്ലീഷ് 1 (എല്‍സി/ആംഗ്ലോ ഇന്ത്യന്‍).
അപേക്ഷാ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ വിശദമായ വിജ്ഞാപനം
www.kannuruniversity.ac.in/careerെ ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: