Kerala

‘കട്ടന്‍ ചായയും പരിപ്പുവടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റേതല്ലെന്ന് ഇപി ജയരാജന്‍, ഡിസി ബുക്സിനെതിരെ പ്രസാധക വിവാദം

Published by

കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റെ അല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. താന്‍ തന്റെ ആത്മകഥാ രചന പൂര്‍ത്തിയാക്കിയിട്ടില്ല. ആര്‍ക്കും എഴുതി നല്‍കിയതുമില്ല. പിന്നെ എങ്ങനെയാണ് ഈ വാര്‍ത്ത വന്നതെന്ന് ചോദിക്കുകയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇപി. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇ പി പറയുന്നു. പുറത്തു വന്നതൊന്നും തന്റെ ആത്മകഥയില്‍ ഇല്ലെന്നാണ് ഇപി പറയുന്നത്. ഇതോടെ ഇപിയുടെ ആത്മകഥ വിവാദത്തിലായിരിക്കുകയാണ്.

ഡിസി ബുക്‌സും മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി എത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയില്ല. ആത്മകഥയുടെ പേരോ ഒന്നും താന്‍ തീരുമാനിച്ചിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തീരുമാനിച്ചപ്പോള്‍ ഡിസിയും മാതൃഭൂമിയും അനുമതി തേടിയെത്തി. രണ്ടു പേര്‍ക്കും അനുമതി നല്‍കിയില്ല എന്നും ജയരാജൻ പറയുന്നു. ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വന്നതാണ് വിവാദത്തിന് കാരണമായത്.

ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ അതൃപ്തിയുണ്ട്. ഇത് കേന്ദ്ര കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. പാലക്കാട് സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇപി എതിര്‍ക്കുന്നുവെന്നാണ് പുസ്തകത്തിലുള്ളത്. ഏതായാലും ഇന്ന് 10 മണിയോടെ ഇപിയുടേയും ഇഎംഎസിന്റേയും മുഖചിത്രവുമായി പുസ്തകം പുറത്തിറങ്ങും. പ്രസാദകർക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് ഇപി വ്യക്തമാക്കുന്നത്. ഏതായാലും പുസ്തകത്തിൽ പിണറായി സർക്കാർ ദുര്ബലമാണെന്നും, സാന്റിയാഗോ മാർട്ടിനെതിരെയും അൻവറിന്റെ പിന്നിൽ തീവ്രവാദ ശക്തികളാണെന്നും ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by