തിരുവനന്തപുരം: സ്‌കൂള്‍ കായികമേള സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമാപന സമ്മേളനം മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍ ഉന്നയിക്കുന്നത്. പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ചെവിക്കൊണ്ടില്ലെന്നും പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും മന്ത്രി പറയുന്നു.
2018 ഓഗസ്റ്റ് 17 നാണ് കേരള സ്‌കൂള്‍ കായികമേളയുടെ മാനുവല്‍ പരിഷ്‌കരിച്ചത്. ഇതില്‍ ഒരിടത്തും ജനറല്‍ സ്‌കൂള്‍ എന്നും സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും വേര്‍തിരിവ് വേണമെന്ന് പറയുന്നില്ല. നാലുവര്‍ഷത്തില്‍ ഒരിക്കല്‍ ഇങ്ങനെ ഒളിംപിക്‌സ് മാതൃകയില്‍ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ എല്ലാവര്‍ഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ മേള തിരുവനന്തപുരത്ത് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: