ടെല്‍ അവീവ്: ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും വെടിനിര്ത്തലില്ലെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഭീകരര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുകതന്നെ ചെയ്യുമന്നും അദ്ദേഹം പറഞ്ഞു.
ലെബനനില്‍ കരയുദ്ധം ആരംഭിച്ചതിനുശേഷം മൂവായിരത്തോളം ഭീകരരെ ഇസ്രയേല്‍ വധിച്ചിരുന്നു. ഹിസ്ബുള്ള തലവന്‍ ഹസന് നസറുള്ള ഉള്‍പ്പെടെയുള്ള കൊടുംഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഭീകരത പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇസ്രയേല്‍.
ഇതിനിടയില്‍ വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചുവെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. രണ്ടുഘട്ടമായി നൂറുകണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ഹിസ്ബുള്ളയുടെ ആക്രമണമെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിക്കവാറും റോക്കറ്റുകള്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം തകര്ത്തായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: