മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 152 വര്‍ഷമായി മുടങ്ങാതെ തുടരുന്ന ശ്രീരാമരഥോത്സവം ചൊവ്വാഴ്ച നടന്നു. മഹാരാഷ്ട്രയിലെ ജല്ഗാവോണിലാണ് ശ്രീരാമനെ രഥത്തില്‍ എഴുന്നെള്ളിച്ചുകൊണ്ടുള്ള ഈ ചടങ്ങ്.
#WATCH | Jalgaon, Maharashtra: Continuing the 152-year-old traditions, Shri Ram Rath Utsav was organised in Jalgaon on the occasion of Prabodhini Ekadashi. pic.twitter.com/B9jtRbF46S
— ANI (@ANI) November 12, 2024
ആയിരക്കണക്കിന് യുവാക്കളും സ്ത്രീകളും കുട്ടികളും വൃദ്ധരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നു. പ്രബോധിനി ഏകാദശി ഉത്സവത്തോടനുബന്ധിച്ചാണ് വര്‍ണ്ണശബളമായി ഒരുക്കിയ ശ്രീരാമദേവനെ അലങ്കരിച്ച രഥത്തില്‍ എഴുന്നെള്ളിക്കുന്നത്.
രഥത്തോടൊപ്പം പീലിക്കാവടികളും എടുക്കും. താളാത്മകമായ മേളത്തോടൊപ്പം നൃത്തം ചെയ്താണ് മുഖംമൂടി ധരിച്ച കാവടിയേന്തിയവര് കൂടെനീങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: