ആലപ്പുഴ: ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ആലപ്പുഴ ഹവേലി ബാക്വാട്ടര് റിസോര്‍ട്ടില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്്തു. ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്നും ഇതിനനുസരിച്ചു നമ്മുടെ യുവാക്കളെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായിട്ടാണ് പരിപാടി സംഘടപ്പിച്ചത്. 146 നൈപുണ്യ പരിശീലന സ്ഥാപനങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു – സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഉച്ചകോടി നടന്നത്.
സംസ്ഥാനത്ത് ഇതുവരെ ഏഴു ജില്ലകളില്‍ നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി ജില്ലകളില്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനം നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റത്തിനാകും സാക്ഷ്യം വഹിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: