കോട്ടയം: സീപ്ലെയിനിലിരുന്ന് സംസ്ഥാന മന്ത്രിമാര്‍ പുഞ്ചിരിക്കുന്നത് അത് കേന്ദ്ര പദ്ധതിയുടെ ഭാഗമെന്ന വസ്തുത മറച്ചുവെച്ച്. മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ക്ക് ആകാശമാര്‍ഗം എത്താന്‍ കഴിയുന്ന സീപ്ലെയിന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍സിഎസ് ഉഡാന്‍ (റീജിയണല്‍ കണക്ടിവിറ്റി സ്കീം) പദ്ധതിയുടെ ഭാഗമാണ്. വിനോദസഞ്ചാര മേഖലയില്‍ തങ്ങള്‍ വലിയ മാറ്റം കൊണ്ടുവന്നു എന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരിടത്തും ഇക്കാര്യം പറയുന്നില്ല.
കേരളത്തിലെ നാല് വിമാനത്താവളങ്ങളും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കല്‍, മൂന്നാര്‍ എന്നിവയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് റൂട്ട് നല്‍കിയിരിക്കുന്നത്. ഈ റൂട്ട് കേന്ദ്രം അംഗീകരിച്ചാല്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വഴി പദ്ധതി നടപ്പാക്കാന്‍ കഴിയും.
കേന്ദ്രം അടുത്തിടെ വ്യോമയാന നിയമങ്ങളില്‍ വരുത്തിയ മാറ്റമാണ് സീ പ്ലെയിനുകള്ക്കും മറ്റും സര്‍വീസ് നടത്താന്‍ അനുകൂലമായി മാറിയത്. ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിമാനയാത്ര പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: