കായംകുളം: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കായംകുളം താലൂക്കാശുപത്രിയില്‍ നിര്‍മ്മിച്ച ഐസിയു വാര്‍ഡ് പ്രവര്‍ത്തനരഹിതം കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് ഫണ്ടില്‍നിന്നും ഒരുകോടിയോളം രൂപ മുടക്കിയാണ് ബ്ലോക്കിന്റെ നി
ര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഏകദേശം ഒന്നര വര്‍ഷക്കാലമായിട്ടും ഐസിയു ബ്ലോക്കിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടു ഉപയോഗിച്ചു നിര്‍മ്മിച്ചതാണെന്ന് ജനങ്ങള്‍ക്കു മനസിലാകുമെന്നുള്ളതു കൊണ്ടാണെന്ന് ആരോപണം ഉയരുന്നു.
ഇത് സംസ്ഥാന ആരോഗ്യവകുപ്പും, നഗരസഭയും രോഗികളോട് കാണിക്കുന്ന കടുത്തദ്രോഹമാണെന്നും ആക്ഷേപമുണ്ട്. ഒരേ സമയം അഞ്ച് രോഗികള്‍ക്ക് ചികിത്സ നല്‍കാവുന്ന വിധത്തില്‍ അഞ്ചു ബഡ്ഡുകളടങ്ങിയ സംവിധാനമാണ് പുതിയ ഐസിയു വാര്‍ഡ്. നിലവില്‍ ഐസിയു വാര്‍ഡിലെ ചികിത്സ ലഭിക്കേണ്ട രോഗികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നാഷണല്‍ ഹെല്‍ത്ത്മിഷ (എന്‍എച്ച്എം) നായിരുന്നു നിര്‍മ്മാണ ചുമതല.
കെട്ടിട നിര്‍മ്മാണത്തിനായി തന്നെ മുപ്പത്തിരണ്ട് ലക്ഷം രൂപ ചെലവ് ആയിരുന്നു. അത്യാഹിത വിഭാഗം ബ്ലോക്കില്‍ രണ്ടാമത്തെ നിലയില്‍ പ്രസവ വാര്‍ഡിനോട് ചേര്‍ന്നാണ് ഐസിയു ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചെണ്ണത്തില്‍ ഒരു ബഡ്ഡ് കുട്ടികള്‍ക്കായുള്ളതാണ്. ജില്ലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ഹൈടെക് സംവിധാനത്തിലുള്ള ഐസിയുവില്‍ ഒന്നാണ് കായംകുളത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: