Education

പ്രീ-സീ ഗ്രാഡുവേറ്റ് മറൈന്‍ എന്‍ജിനീയറിങ് പരിശീലനം; പഠനാവസരം ‘മെറ്റി’ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍

Published by

അപേക്ഷ നവംബര്‍ 15 വരെ സ്വീകരിക്കും; വിശദവിവരങ്ങള്‍ www.cslmeti.in ല്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് കീഴില്‍ ഗിരിനഗറിലുള്ള മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് (മെറ്റി) നടത്തുന്ന ഏകവര്‍ഷ പ്രീ-സീ ഗ്രാഡുവേറ്റ് മറൈന്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ പ്രവേശനം നേടാം. ഡയറക്ടര്‍ ജനറല്‍ ഓഫ്ഷിപ്പിങ്ങിന്റെ അനുമതിയോടെയാണ് കോഴ്‌സ് നടത്തുന്നത്. കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരെയും പരിഗണിക്കും. പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.

യോഗ്യത-ബിടെക് (മെക്കാനിക്കല്‍/നേവല്‍ ആര്‍ക്കിടെക്ചര്‍/മറൈന്‍ എന്‍ജിനീയറിങ്) . പ്രായപരിധി 1.1.2025ല്‍ 28 വയസ്സ്. സ്‌പോണ്‍സേര്‍ഡ് വിഭാഗത്തിലേക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിടെക് ബിരുദവും 23 വയസ്സിന് താഴെ പ്രായവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ നവംബര്‍ 15 വരെ സ്വീകരിക്കും.

നവംബര്‍ 26 ന് മെറ്റി കൊച്ചിയില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍, 16 സീറ്റുകളാണുള്ളത്. വിദ്യാഭ്യാസ വായ്പാ സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.cslmeti.in ല്‍ അന്വേഷണങ്ങള്‍ക്ക് 0484-4011596, 8129823739. ഇ-മെയില്‍: metihod@cochinshipyard.in. പഠിച്ചിറങ്ങുന്നവര്‍ക്ക് മറൈന്‍ എഞ്ചിനീയറാകാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക