കൊച്ചി: മുനമ്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം തിരിച്ച് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തെ ഏതൊരു വസ്തുവിലും സംശയത്തിന്റെ ആനുകൂല്യത്തില്‍ വഖഫ് ബോര്‍ഡിന് അവകാശവാദം ഉന്നയിക്കാമെന്നുള്ള നിയമം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളായ എല്‍ഡിഎഫും, യുഡിഎഫും സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ ആശങ്കകള്‍ക്ക് വിലകൊടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ ഏകകണ്ഠേന പ്രമേയം പാസാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
തലമുറകളായി പ്രദേശത്ത് താമസിച്ചു വരുന്നവര്‍ പെട്ടെന്ന് ഒരു ദിവസം കുടിയിറക്ക് ഭീഷണി നേരിടുമ്പോള്‍ അവരോടൊപ്പം സമരം നടത്തേണ്ട ഇടതു, വലതു മുന്നണികള്‍ അവരുടെ പ്രീണന രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ബിഎംഎസ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ബിഎംഎസ് സംസ്ഥാന സമിതിയില്‍ മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ജന ജീവിതത്തെ ബാധിക്കുന്ന മുനമ്പം വിഷയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: