Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

Published by

കൊച്ചി: അത്ലറ്റിക്സിലെ അവസാന ഇനമായ 4-400 മീറ്റര്‍ റിലേയില്‍ പാലക്കാടന്‍ ആധിപത്യം. സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണവും പാലക്കാടിനാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും സ്വര്‍ണം സ്വന്തമാക്കി. ഈ രണ്ട് വിഭാഗത്തിലും വെങ്കലം പാലക്കാടിനാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ അഭിജിത്ത് കെ, ഭരത് എസ് കുമാര്‍, എ കൃഷ്ണജിത്ത്, അല്‍ ഷമീന്‍ ഹുസൈന്‍ എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 22.36 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം കരസ്ഥമാക്കിയത്. മലപ്പുറം മൂന്ന് മിനിറ്റ് 26.76സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും, കണ്ണൂര്‍ മൂന്ന് മിനിറ്റ് 28.43 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും കരസ്ഥമാക്കി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ തന്നെ ലിപിക. വി, സാന്ദ്ര. എസ്, ശ്രുതി. എസ്, ജ്യോതിക. എം എന്നിവരടങ്ങിയ സംഘം നാല് മിനിറ്റ് 02.96 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം കരസ്ഥമാക്കി. മലപ്പുറം നാല് മിനിറ്റ് 09.43 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും, കോഴിക്കോട് നാല് മിനിറ്റ് 11.25 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി

ജൂനിയിര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ജില്ലയുടെ മെല്‍ബിന്‍ സെബാസ്റ്റ്യന്‍, ഇമ്മാനുവല്‍ തോമസ്, അമല്‍ ആന്‍ഡ്രു തോമസ്, സാബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം മൂന്ന് മിനിറ്റ് 26.46 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം കരസ്ഥമാക്കി. മലപ്പുറം മൂന്ന് മിനിറ്റ് 28.51 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും, പാലക്കാട് മൂന്ന് മിനിറ്റ് 29.09 ഫിനിഷ് ചെയ്ത് സെക്കന്റില്‍ വെങ്കലവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയുടെ അനാമിക അജേഷ്, അശ്വതി അനില്‍കുമാര്‍, നവ്യ. വി.ജെ, ശ്രേയ. ആര്‍ എന്നിവരടങ്ങിയ സംഘം നാല് മിനിറ്റ് 03.38 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം കരസ്ഥമാക്കി. കണ്ണൂര്‍ നാല് മിനിറ്റ് 05.95 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും, പാലക്കാട് നാല് മിനിറ്റ് 09.67 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക