India

മഹാരാഷ്‌ട്രയില്‍ ശരത് പവാറിന്റെ കോട്ട രണ്ടാക്കി; ശിവസേനസാമ്രാജ്യം പിളര്‍ത്തി;ബിജെപിയോട് 2019ല്‍ ചെയ്ത പാപത്തിന് ശരത് പവാറിനും ഉദ്ധവിനും കിട്ടി

Published by

മുംബൈ: ബിജെപിയോട് കാണിച്ച തെറ്റിന് മഹാരാഷ്‌ട്രയില്‍ 83കാരനായ രാഷ്‌ട്രീയ ചാണക്യന്‍ ശരത് പവാറിനോടും അധികാരത്തിന് വേണ്ടി തങ്ങളുടെ കാല് വാരിയ ഉദ്ധവ് താക്കറെയോടും അതേ നാണയത്തില്‍ ബിജെപിയ്‌ക്ക് മറുപടി നല്‍കാനായത് 2024ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലാണ്.

2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഓര്‍മ്മയുണ്ടോ?

അന്ന് ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. 105 സീറ്റുകള്‍ ബിജെപി നേടി. അന്ന് ഒരു ശിവസേനയേ ഉണ്ടായിരുന്നുള്ളൂ. ബാല്‍താക്കറെയുടെ പേരിലുള്ള ശിവസേന. അവര്‍ നേടിയത് 56 സീറ്റുകള്‍. കോണ്‍ഗ്രസ് 44ഉം. അന്ന് ശരത് പവാറിന്റെ എന്‍സിപിയ്‌ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. എങ്കിലും ശരത് പവാര്‍ രഹസ്യമായി ചരടുകള്‍ വലിച്ചു. ഭാര്യ ഊട്ടിവളര്‍ത്തിയ ഉദ്ധവ് താക്കറെയിലെ മുഖ്യമന്ത്രിക്കസേര മോഹത്തെ ശരത് പവാര്‍ ഉണര്‍ത്തിവിട്ടു. ആ വലയില്‍ ഉദ്ധവ് താക്കറെ വീണു. അങ്ങിനെ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനോടും ശരത് പവാറിനോടും യുദ്ധം ചെയ്ത ഉദ്ധവ് താക്കറെ ഒരു നിമിഷത്തെ മുഖ്യമന്ത്രിക്കസേരയോടുള്ള പ്രലോഭനത്തിന്റെ പേരില്‍ ചരിത്രത്തിലെ വലിയ ഒറ്റുകാരനായി. കോണ്‍ഗ്രസുമായും ശരത് പവാറുമായി ചേര്‍ന്ന്, സഖ്യകക്ഷിയായിരുന്ന ബിജെപിയെ ചവിട്ടിത്തൊഴിച്ച്, മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ ഏറി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുമായി.

അന്നത്തെ ചതിക്ക് ബിജെപിയുടെ മധുരപ്രതികാരം 2024ല്‍

ഒരു വശത്ത് രണ്ടായി പിളര്‍ന്ന എന്‍സിപി പരസ്പരം ഏറ്റുമുട്ടുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ശത്രുത നിറഞ്ഞ യുദ്ധമാണ് ശരത് പവാറും മരുമകന്‍ അജിത് പവാറും തമ്മില്‍. ബാരാമതി എന്ന നിയമസഭാസീറ്റില്‍ ഏറ്റുമുട്ടുന്നത് അജിത് പവാറും ശരത് പവാറിന്റെ മറ്റൊരു ബന്ധുവായ യോഗേന്ദ്ര പവാറും തമ്മിലാണ്. ഈ യുദ്ധത്തില്‍ താന്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ പഞ്ചസാര മേഖലയാണ് ബാരാമതി ഉള്‍പ്പെട്ട പ്രദേശം. ഇവിടെയാണ് ശരത് പവാര്‍ തന്‍റേതായ അധികാരകേന്ദ്രം വളര്‍ത്തിയത്. ഇന്ന് ഈ പഞ്ചസാരമേഖലയില്‍ ശരത് പവാറും മരുമകന്‍ അജിത് പവാറും തമ്മില്‍ 38 കേന്ദ്രങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടുകയാണ്. അതായത് ഒരിയ്‌ക്കല്‍ ബിജെപി- ഉദ്ധവ്താക്കറെ ശിവസേന സഖ്യത്തെ നെടുകെ പിളര്‍ത്തിയതിന് ശരത് പവാറിനോട് ചെയ്തുന്ന മധുരപ്രതികാരം.

അതുപോലെ ഉദ്ധവ് താക്കറെയുടെ ശിവസേനയും ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേനയും തമ്മിലും കീരിയും പാമ്പും പോലെ പോരാടുകയാണ്. 49 സീറ്റുകളില്‍ ഈ രണ്ട് പാര്‍ട്ടികളും പല്ലും നഖവും ഉപയോഗിച്ച് പൊരുതുന്നു. ഇതും മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ബിജെപിയെ ഒറ്റിയ ഉദ്ധവ് താക്കറെയ്‌ക്കുള്ള ബിജെപിയുടെ മധുരമായ പ്രതികാരം. ഉദ്ധവിന്റെ ശിവസേന സാമ്രാജ്യത്തെ നേര്‍പകുതിയില്‍ രണ്ടായി പിളര്‍ത്തിക്കൊണ്ടുള്ള പ്രതികാരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക