ന്യൂദല്‍ഹി: ഒരു ദിവസം ഇന്ത്യയിലെ ട്രെയിനുകളില്‍ യാത്ര ചെയ്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ആകെ നഗരത്തിലെയും നഗരഇതര ഇടത്തിലെയും യാത്രക്കാരുടെ ആകെ എണ്ണം 3 കോടിയായിരുന്നുവെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നവമ്പര്‍ നാലിനാണ് റെക്കോഡ് യാത്രക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ച് യാത്ര ചെയ്തത്.
ഈ സംഖ്യ ആസ്ത്രേല്യയിലെയും ന്യൂസിലാന്‍റിലെയും ആകെ ജനസംഖ്യയേക്കാള്‍ അധികം വരും. തിരക്കുള്ള ഉത്സവദിനങ്ങളിലും കൂടുതലായുള്ള യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആളുകള്‍ റെയില്‍വേയെ ആശ്രയിക്കുന്നു എന്നത് വലിയ കാര്യമായി ഇന്ത്യന്‍ റെയില്‍വേ കരുതുന്നു. ജനങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാവുന്ന യാത്രാമാര്‍ഗ്ഗമായി ഇന്ത്യന്‍ റെയില്‍വേ മാറുന്നതിന്റെ സൂചനയാണിത്. കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുകയും അവരുടെ യാത്രാ ആവശ്യം നിറവേറ്റഇക്കൊടുക്കുകയും ചെയ്യുന്നതിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും ഇന്ത്യന്‍ റെയില്‍വേ അവകാശപ്പെടുന്നു.
നവമ്പര്‍ നാലിന് യാത്ര ചെയ്ത ആകെയുള്ള മൂന്ന് കോടി ജനങ്ങളില്‍ 1.20 കോടി പേര്‍ നഗര ഇതര യാത്രക്കാര്‍ (നോണ്‍ സബര്‍ബന്‍) ആണ്. നഗരയാത്രക്കാര്‍ (സബര്‍ബന്‍) ആണ് ബാക്കിയുള്ള 1.8 കോടി പേര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക