India

ഹിജാബ് ധരിച്ചാൽ കയറാം , പക്ഷെ രാത്രിയ്‌ക്ക് മുൻപ് സ്ഥലം വിടണം : സ്ത്രീകളുടെ പ്രവേശനവിലക്ക് പിൻവലിച്ച് ദിയോബന്ദ് ദാറുൽ ഉലൂം മദ്രസ

Published by

ലക്നൗ : മുസ്ലീം സ്ത്രീകളുടെ പ്രവേശനവിലക്ക് പിൻ വലിച്ച് ഉത്തർപ്രദേശിലെ ദിയോബന്ദ് ദാറുൽ ഉലൂം മദ്രസ. വിലക്ക് പിൻ വലിച്ചെങ്കിലും ഹിജാബ് ധരിക്കാതെ മദ്രസയിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.മുസ്ലീം മതമൗലികവാദത്തിന്റെ പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇസ്ലാം പഠന കേന്ദ്രമാണിത്.

വെള്ളിയാഴ്ച തന്നെ ഇക്കാര്യം സംബന്ധിച്ച് പ്രസ്താവന ഇറക്കിയതായും റിപ്പോർട്ടിൽ പറയുന്നു. പുതിയ നിയമമനുസരിച്ച്, മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിച്ച് എത്തിയാൽ മാത്രമേ മദ്രസയിൽ പ്രവേശിക്കാൻ അനുവദിക്കൂ. ലോകമെമ്പാടുമുള്ള ആളുകൾ ദാറുൽ ഉലൂം ദിയോബന്ദിലേക്ക് വരുന്നുണ്ടെന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയുന്നത് ബുദ്ധിമുട്ടാണെന്നും ഇസ്ലാമിക് സംഘടനയുടെ മീഡിയ ഇൻ ചാർജ് അഷ്‌റഫ് ഉസ്മാനി പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിരവധി തവണ ചർച്ചകൾക്കൊടുവിൽ ഈ വിലക്ക് നീക്കിയിട്ടുണ്ട്.

പ്രവേശനത്തിന് ചില നിയമങ്ങളുണ്ട്, അതിൽ ദാറുൽ ഉലൂം സന്ദർശക പാസിനായി ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. പാസിനായി ആധാറോ പാൻ കാർഡോ വോട്ടർ കാർഡോ ഉദ്യോഗസ്ഥനെ കാണിക്കണം. സ്ത്രീകൾക്ക് സൂര്യാസ്തമയം വരെ മാത്രമേ അവിടെ കഴിയാൻ സാധിക്കൂ .അവിടെ വരുന്ന സ്ത്രീകളും പുരുഷന്മാരും ഗേറ്റിൽ ഫോൺ നൽകിയ ശേഷം മാത്രമേ അകത്തേക്ക് വരാവൂ. കാമ്പസിനുള്ളിൽ വീഡിയോഗ്രഫിക്കും നിരോധനം ഏർപ്പെടുത്തും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by