കൊച്ചി: മുനമ്പത്തെ വഖഫ് ഭീകരതക്കെതിരെ ഇന്ന് 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധ ദിനം ആചരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെ പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ മുനത്ത് എത്തും.
വഖഫ് ഭീകരതക്കെതിരെ സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്ക് പാലക്കാടു രൂപത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ മുനമ്പം സന്ദര്‍ശിക്കും.
പത്തു മിനിറ്റ് ഇരുന്നാല്‍ തീര്‍ക്കാവുന്നതേയുള്ള മുനമ്പത്തെ പ്രശ്നമെന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. അത്ര നിസാരമാണെങ്കില്‍ എന്തുകൊണ്ടാണ് ഇവര്‍ പത്തു മിനിറ്റ് ചെലവിടാത്തത് എന്ന് പാലക്കാടു രൂപതയിലെ ഫാ. സജി ജോസഫ് ചോദിച്ചു.
മുനമ്പം ജനതയ്ക്ക് ഒരു പ്രശ്നവും ഇല്ലെന്ന് മുനമ്പത്തു വന്നു പറയുന്നവര്‍ നിയമസഭയില്‍ ഇതേപ്പറ്റി പ്രമേയം പാസാക്കുന്നതല്ലാതെ സഭയില്‍ മറ്റൊന്നും പറയുന്നില്ല. ഈ നിലപാടിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: