തൊടുപുഴ: സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി കുറയാന്‍ കാരണം മാറിമാറി വരുന്ന മുന്നണി ഭരണമാണെന്ന് ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍. തൊടുപുഴയില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് (കെഎഫ്പിഎസ്എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ലായെന്നും വനപാലകരെ ബലിയാടാക്കുകയാണെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് ആറാം സംസ്ഥാന സമ്മേളനം ആരോപിച്ചു.
തസ്തികകള്‍ സൃഷ്ടിക്കാതെയും വേണ്ടത്ര വാഹനവും ആയുധവും ഇല്ലാതെയും ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിച്ചത് വനപാലകരെ ദുരിതത്തിലാക്കി. ഫോറസ്റ്റ് സ്പെഷ്യല്‍ റൂള്‍ പരിഷ്‌കാരം നടപ്പിലാക്കുക, ഫോറസ്റ്റ് വാച്ചര്‍മാരുടെ ഉദ്യോഗകയറ്റം നല്കുന്നതിലെ തടസം നീക്കുക, അനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് വായ്പ ഉപയോഗിക്കുന്നത് അന്വേഷിക്കുക, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തില്‍ 60 ശതമാനം ഉദ്യോഗകയറ്റം വഴി നല്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ വനപാലകരെയും ദേശീയ വനം കായികമേളയില്‍ മെഡല്‍ നേടിയവരെയും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അജികുമാര്‍ ആദരിച്ചു.
കെഎഫ്പിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ബിജു ബി. നായര്‍ അധ്യക്ഷനായി. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ആര്‍കെഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് പി.സുനില്‍കുമാര്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി വി.കെ. സാജന്‍, എന്‍ടിയു പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, കെഎസ്ഇഎസ് പ്രസിഡന്റ് ടി.ഐ. അജയകുമാര്‍, കെജിപിഡബ്ല്യുഎസ് പ്രസിഡന്റ് അനില്‍ലാല്‍, എഫ്‌യുഇഎസ് പ്രസിഡന്റ് രമേഷ് കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് വൈസ് പ്രസിഡന്റ് സി. സുരേഷ്‌കുമാര്‍, കെഎഫ്പിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, സെക്രട്ടറി ഡി. ജയന്‍, ജോസഫ് വര്‍ഗീസ്, ബിഎംഎസ് ഇടുക്കി ജില്ലാ ജോ. സെക്രട്ടറി സന്‍ജു തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍
തൊടുപുഴ: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ഭാരവാഹികള്‍: ബി.എസ്. ഭദ്രകുമാര്‍ (പ്രസിഡന്റ്), ബിജു ബി. നായര്‍ (ജനറല്‍ സെക്രട്ടറി), വി.കെ. വിജീഷ്‌കുമാര്‍ (ട്രഷറര്‍), ജോസഫ് വര്‍ഗീസ്, കെ.ജി. രഞ്ജിത്ത്, ശിവപ്രശാന്ത്, എം. അജയ്‌ഘോഷ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉണ്ണികൃഷ്ണന്‍, ഡി. ജയന്‍, സജീഷ് വി.എസ്., ഷൈജു ജി.ജെ, (സെക്രട്ടറിമാര്‍), അഖില്‍, അന്തസൂര്യ, വി. സതീഷ്, ആര്‍. വള്ളിയമ്മ, കെ.ജി. സദാനന്ദന്‍, ഹരിപ്രസാദ്, ബിനോയ് ബി., പി.യു പ്രവീണ്‍ (കമ്മറ്റിയംഗങ്ങള്‍), കെ.ഷണ്‍മുഖന്‍, ഹരിദാസന്‍ (ഓഡിറ്റര്‍മാര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: