കൊല്ലം: ഭാരതീയ ജ്യോതിഷ വിചാരസംഘത്തിന്റെ (ബിഎംഎസ്) നേതൃത്വത്തില്‍ 1200 മത് കൊല്ലവര്‍ഷാഘോഷവും ജ്യോതിര്‍ഗണിത മഹാസമ്മേളനവും സംഘടിപ്പിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശന് ഉദ്ഘാടനം ചെയ്തു.
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ ഭാരതീയ ജ്യോതി ശാസ്ത്രത്തെ തകര്‍ക്കാനാണ് കേരളം ഭരിച്ചിരുന്നവര്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് നിയമം അടക്കമുള്ള കിരാത വാഴ്ചകളെ അംഗികരിക്കുന്നവര്‍ ഭാരത സംസ്കരത്തെയും ആദര്‍ശം പേറുന്നവരെയും പരിഹസിക്കുകയാണ്.
ജ്യോതിശാസ്ത്ര മേഖലയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒരു കൂട്ടര് പ്രചരിപ്പിക്കുന്നതില്‍ ജാഗരൂഗരായിരിക്കണമെന്നും അദേഹം പറഞ്ഞു.
ഭാരതീയ ജ്യോതിഷ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കുഴുപ്പള്ളി എന്‍.കെ. നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശബരിമല നിയുക്ത മേല്‍ശാന്തി എസ്. അരുണ്‍ നമ്പൂതിരിയെയും ജ്യോതിഷ ഗണിതാ ചാര്യന്മാരായ കെ. ബാലകൃഷ്ണവാര്യര്‍, സദനം ജഗദീഷ് പൊതുവാള്, കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട്, ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്, വിജയന് ആലപ്ര, ഡോ. ഗോകുല്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു.
തിരുവനന്തപുരം ജില്ലാ രക്ഷാധികാരി ശംഖുമുഖം ദേവീദാസന് പ്രബന്ധാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പെരിനാട്, വൈസ് പ്രസിഡന്റുമാരായ കുടജാദ്രി രാജാജി, പി.കെ. ഷിനോജ് പണിക്കര്‍, സെക്രട്ടറിമാരായ എം. സുധീഷ് പണിക്കര്‍, പി.കെ. സദാശിവന് പിള്ള, സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ജി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കൊല്ലവര്ഷാരംഭ കുറിച്ചെന്നു കരുതുന്ന രമേശ്വരം മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ സമ്മേളനത്തിന് മുമ്പ് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: