Kerala

ഹിന്ദുക്കളോടും ശബരിമലയോടുമുള്ള അവഗണന വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമെന്ന്  വത്സന്‍ തില്ലങ്കേരി

Published by

ചെങ്ങന്നൂര്‍: ഹിന്ദുക്കളോടും ശബരിമലയോടുമുള്ള അവഗണന വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി.

മതേതരത്വം പാലിക്കാന്‍ ഒരുവിഭാഗം, നേട്ടങ്ങള്‍ മുഴുവന്‍ മറ്റൊരുവിഭാഗത്തിനും. ഇത്തരം മതേതരത്വം ഇനിസഹിക്കില്ല. ജാതിചിന്തയില്ലാത്തതാണ് അയ്യപ്പസിദ്ധാന്തമെന്നും അത് ഹൈന്ദവജനതയെ ഒന്നിപ്പിക്കുന്നതാണെന്നും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍ ഹിന്ദുക്കളുടെ ഭരണത്തില്‍ കൊണ്ടുവരിക മാത്രമാണ് ശബരിമല തീര്‍ത്ഥാടകരുടെ നരകയാതനകള്‍ക്ക് ശാശ്വതമായ പരിഹാരമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് ഭക്തരെ ബോധവല്‍ക്കരിക്കണം. വാവരുമായി അയ്യപ്പന് ബന്ധമില്ല, വാവരല്ല, വാപുരനാണ്. എരുമേലിയില്‍ വാപുര ക്ഷേത്രം ഉയരണം.

സനാതനധര്‍മത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ശബരിമലയെ നിരന്തരം വിവാദങ്ങളില്‍ പെടുത്തുന്നതെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു.

ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദസരസ്വതി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി സുരേഷ് വര്‍മ, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അനില്‍ വിളയില്‍, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍, കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, സാമാജികസമരസത പ്രാന്തസംയോജക് വി.കെ. വിശ്വനാഥന്‍, കേരള ധര്‍മാചാര്യസഭ ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, സംസ്ഥാന വക്താവ് ഇ.എസ്. ബിജു, അനോ
ജ്കുമാര്‍, അയര്‍ക്കുന്നം രാമന്‍നായര്‍, ടി.വി. വൈദ്യനാഥന്‍, സുബിന്‍ വി. അനിരുദ്ധന്‍, സന്ദീപ് നമ്പൂതിരി, ഡോ. പാച്ചല്ലൂര്‍ അശോകന്‍, നെടുവത്തൂര്‍ ചന്ദ്രശേഖരന്‍, ഷാജി കണ്ണന്‍കോട്ട്, കെ.ജി. രാജന്‍, ജി. പൃഥ്വിപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക