India

സിദ്ധരാമയ്യയുടെ മണ്ഡലത്തില്‍ ആധാരങ്ങള്‍ തിരുത്തി; വഖഫ് കൈയേറ്റത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രഹസ്യപിന്തുണ നല്‍കി

Published by

ബെംഗളൂരു: കര്‍ണാടകയില്‍ വഖഫ് അധിനിവേശം തുടരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയിലും വഖഫ് അധിനിവേശം നടന്നതായാണ് വിവരം.

2020ല്‍ ഹിന്ദു ഭൂമി ആയിരുന്ന വസ്തു 2024ല്‍ വഖഫ് സ്വത്താക്കി മാറ്റിയാണ് അധിനിവേശം നടന്നത്. എന്നാല്‍ ഇക്കാര്യം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍.ബിഎം. മൈസൂരു ജില്ലയിലെ ടി. നരസിപുര്‍ താലൂക്കിലുള്ള വരുണ മണ്ഡലത്തിന് കീഴില്‍ രംഗസമുദ്ര വില്ലേജിലെ സര്‍വേ നമ്പര്‍ 257ലെ ഭൂമിയാണ് വഖഫ് സ്വത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ രേഖകളില്‍ മുസ്ലിങ്ങളുടെ ഖബ്രിസ്ഥാന്‍ എന്നാണ് ഇത് പരാമര്‍ശിച്ചിരിക്കുന്നത്.

2019-20 ലെ ആധാരത്തില്‍ ഇത് ഹിന്ദു ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ഭൂമി ഉടമസ്ഥാവകാശം മാറിമറിഞ്ഞത് സര്‍ക്കാരിന്റെ തട്ടിപ്പിന്റെ തെളിവാണെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
2019-20 ല്‍ രേഖകളില്‍ ഈ ഭൂമി കപ്പനായന തോപ്പു (കൃഷിഭൂമി) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2019-20ല്‍ ഭൂമിയില്‍ കൃഷി ചെയ്ത നെല്ലിനെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ രേഖകളിലുണ്ട്. എന്നിട്ടും ഭൂമിയുടെ ഇപ്പോഴത്തെ രേഖകളില്‍ സുന്നി വഖഫ് സ്വത്തെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതെങ്ങനെ സംഭവിച്ചെന്നത് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തണമെന്ന് സംസ്ഥാന ബിജെപ്പ് അധ്യക്ഷന്‍ ബി. വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. ഇതിനകം ബെള്ളാരി, ബെളഗാവി, വിജയപുര, യാദ്ഗിര്‍, വിജയപുര, ബീദര്‍ എന്നിവിടങ്ങളിലെ ചരിത്രസ്മാരകങ്ങളിലടക്കം വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ രഹസ്യപിന്തുണ നല്‍കുകയാണെന്നും വിജയേന്ദ്ര ആരോപിച്ചു.

അതിനിടെ വഖഫ് കൈയേറ്റവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചെയര്‍മാന്‍ ജഗദാംബിക പാല്‍. വഖഫ് പ്രശ്‌നം കൂടുതലുള്ള വിജയപുര, ഹുബ്ബള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കര്‍ഷകാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നോര്‍ത്ത് കര്‍ണാടകയിലെ കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് പരാതിപ്പെട്ടതായി ജഗദാംബിക പാല്‍ പറഞ്ഞു.

കര്‍ഷകരെ കണ്ട് സ്ഥിതിഗതികള്‍ ആരായുന്നതിനും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമാണ് സംസ്ഥാനം സന്ദര്‍ശിച്ചതെന്ന് ജെപിസി ചെയര്‍മാന്‍ പറഞ്ഞു. ഭൂമിയുടെ യഥാര്‍ത്ഥ ഉടമ തങ്ങളാണെങ്കിലും വഖഫ് ബോര്‍ഡ് ഇതിന് ഉടമസ്ഥാവകാശം അവകാശപ്പെടുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിച്ച ചരിത്രസ്മാരകങ്ങളുള്ള സ്ഥലങ്ങളും വഖഫ് ബോര്‍ഡ് അവകാശപ്പെടുന്നുണ്ട്. പാര്‍ലമെന്റില്‍ ഈ വര്‍ഷം അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ അവലോകനം ചെയ്യുന്നതിനാണ് ജെപിസി രൂപീകരിച്ചത്. 70 വര്‍ഷമായി തങ്ങള്‍ ഇവിടെയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്നിട്ടും വഖഫ് ബോര്‍ഡ് ഇവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയാണെന്നും ജഗദാംബിക പാല്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡ് തങ്ങളുടേതായ ഒരു തുണ്ട് ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്ന ഒരു മെമ്മോറാണ്ടം വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കര്‍ഷകര്‍ അദ്ദേഹത്തിന് കൈമാറി. എഴുപതു വര്‍ഷത്തിലേറെയായി ഇവിടെയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നിട്ടും ബേണ്ടാര്‍ഡ് അവരുടെ ഭൂമിയില്‍ അവകാശവാദമുന്നയിക്കുന്നു. ഇക്കാര്യം പരിശോധിക്കും, ജഗദാംബിക പാല്‍ പറഞ്ഞു.

ഹുബ്ബള്ളി, വിജയപുര പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ തേജസ്വി സൂര്യ ജെപിസിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇവിടെ വന്നത് വസ്തുതാന്വേ
ഷണത്തിനാണ്. ഹുബ്ബള്ളി, വിജയപുര എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് കര്‍ഷക സംഘടനകളെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക