Sports

സീനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണനേട്ടം കൊയ്ത് ഹെനിന്‍

Published by

കൊച്ചി: സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ പൊന്നണിഞ്ഞ് കാസര്‍കോട്ട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ ഹെനിന്‍ എലിസബത്ത്. സ്വര്‍ണം നേടിയശേഷം തന്റെ ഇഷ്ടയിനം ഷോട്ട്പുട്ടാണെന്നാണ് ഹെനിന്‍ പറഞ്ഞത്.

ഷോട്ട്പുട്ട് മത്സരം ഞായറാഴ്ച നടക്കാനിരിക്കുന്നതേയുള്ളൂ. അതിലും സ്വര്‍ണം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരം. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ഈ മിടുക്കിക്കായിരുന്നു ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ സ്വര്‍ണം. 2019ല്‍ കണ്ണൂരില്‍ നടന്ന കായികമേളയില്‍ സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ റിക്കാഡ് നേടുകയും ചെയ്തിരുന്നു. 34.37 മീറ്റര്‍ ദൂരത്തേയ്‌ക്കാണ് ഇന്നലെ ഹെനിന്‍ ഡിസ്‌ക് എറിഞ്ഞത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഫോര്‍ട്ടുകൊച്ചി പൊയ്‌ക്കാരന്‍പറമ്പില്‍ അബ്രാഹം ജോസഫിന്റെയും ടിഷ മാനുവലിന്റെയും മകളാണ് താരം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by