മുംബൈ: അയോധ്യാക്ഷേത്രത്തില്‍ ബാലകരാമനെ കൊത്തിയ ശില്‍പിയെ ഓര്‍മ്മയില്ലേ? കര്‍ണ്ണാടകയിലെ മൈസൂര്‍ സ്വദേശിയാണ് യുവാവായ അരുണ്‍ യോഗിരാജ് എന്ന ശില്‍പി. ഇക്കുറി ശിവജി മഹാരാജിന്റെ മുഴുവന്‍ രൂപ പ്രതിമ കൊത്തിയിരിക്കുകയാണ് അരുണ്‍ യോഗിരാജ്.
Got an opportunity to sculpt a stone-idol of Shivaji Maharaj for a beautiful temple in Thane, Maharashtra. pic.twitter.com/Cpi8L5UAXk
— Arun Yogiraj (@yogiraj_arun) November 9, 2024
തന്റെ സമൂഹമാധ്യമപേജില്‍ അദ്ദേഹം ഈ ശിവജി ശില്‍പത്തിന്റെ ചിത്രം പങ്കുവെച്ചു. ശരിക്കും ജീവന്‍ തുടിക്കുന്ന, ശിവജി മഹാരാജിന്റെ പോരാട്ടവീര്യം മുഴുവന്‍ തുടിക്കുന്ന ശില്‍പമാണിത്. കയ്യില്‍ ഊരിപ്പിടിച്ച വാളുമായി സിംഹാസനത്തില്‍ ആരൂഢനായ ശിവജിയെയാണ് കൊത്തിയിരിക്കുന്നത്.
മഹാരാഷ്‌ട്രയിലെ താനെയിലാണ് ഈ ശിവജി പ്രതിമ. ഇവിടുത്തെ ഒരു ക്ഷേത്രത്തിലാണ് കല്ലില്‍ കൊത്തിയെടുത്ത ഈ ശിവജി പ്രതിമ.
അയോധ്യയിലെ ബാലകരാമനെ പ്രാണപ്രതിഷ്ഠാദിനത്തില്‍ കണ്ട ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അത് ഒരു അസുലഭ നിമിഷമായിരുന്നു. ആ വിഗ്രഹത്തിലെ ചൈതന്യം അത്രയ്‌ക്ക് ശക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: