തിരുവനന്തപുരം: നഷ്ടകച്ചവടം നടത്തുന്നുവെന്ന് സ്വയം പറയുന്ന കെഎസ്ഇബിയില്‍ വൈദ്യുതി ഉത്പാദനമോ, വിതരണമോ യി നേരിട്ട് ബന്ധമില്ലാത്ത, കെട്ടിട നിര്‍മ്മാണത്തിനും മറ്റും മേല്‍നോട്ടം വഹിക്കേണ്ട സിവില്‍ വിഭാഗത്തില്‍ മാത്രം ഉള്ളത് നാല് ചീഫ് എന്‍ജിനീയര്‍മാര്‍. തൊട്ടുതാഴെ 11 ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുമുണ്ട്. ഇക്കാര്യം ചര്‍ച്ചയായതോടെ സിവില്‍ വിഭാഗം എന്‍ജിനീയര്‍ തസ്തികകള്‍ കുറക്കണമെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതായി അറിയുന്നു. തുടക്ക കാലത്ത് ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഘട്ടത്തില്‍ പോലും ഇത്രയേറെ സിവില്‍ എന്‍ജിനീയര്‍മാര്‍ കെഎസ്ഇബിക്ക് ഉണ്ടായിരുന്നില്ല. ഇഷ്ടക്കാര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ വേണ്ടി പില്‍ക്കാലത്ത് ചീഫ് എന്‍ജിനീയര്‍ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഒരു ചീഫ് എന്‍ജിനീയര്‍ ഉണ്ടായിരുന്നത് നാലു പേരായി. നിലവിലുള്ള കെട്ടിടങ്ങളിലെ മെയിന്റനന്‍സ് മേല്‍നോട്ടം വഹിക്കുകയല്ലാതെ ഇവര്‍ക്ക് മറ്റ് ജോലികള്‍ ഇല്ലാത്ത സാഹചര്യമാണ് .നാല് ചീഫ് എന്‍ജിനീയര്‍ മാരുടെ തസ്തിക 2 ആയും 11 ഡെപ്യൂട്ടി എന്‍ജിനീയര്‍മാരുടെ തസ്തിക ഏഴായും കുറച്ചാല്‍ പോലും കാര്യമായ ജോലിഭാരം ഉണ്ടാകില്ലെന്നാണ് സിഎംഡി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് . എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അടക്കം സിവില്‍ വിഭാഗത്തിലുള്ള തസ്തികകള്‍ അനുപാതികമായ കുറയ്‌ക്കാമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
2 ലക്ഷം രൂപയ്‌ക്കു മുകളിലാണ് ആനുകൂല്യങ്ങള്‍ അടക്കം ഒരു ചീഫ് എന്‍ജിനീയര്‍ക്കായി കെഎസ്ഇബിക്കുണ്ടാകുന്ന പ്രതിമാസ ശമ്പള ബാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: