കൊച്ചി: കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് വൈദിക പട്ടം ഒരു വര്‍ഷത്തോളം വൈകിയ എറണാകുളം അങ്കമാലി അതിരൂപതയിലെ 8 ഡീക്കന്മാരെ (വൈദിക വിദ്യാര്‍ത്ഥികള്‍) ഉപാധികളുടെ വൈദികരായി നിയമിച്ചു. സിനഡ് നിര്‍ദ്ദേശിച്ച പ്രകാരം മാത്രമേ കുര്‍ബാന മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് വൈദിക പട്ടം നല്കാന് തീരുമാനമായത്.
തൃക്കാക്കര സെമിനാരിയില്‍ നടന്ന ചടങ്ങില്‍ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ ഡീക്കന്മാര്ക്ക് വൈദിക പട്ടം നല്കി.
സീറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമ പ്രതിസന്ധിക്കിടെയാണിത്. ജനാഭിമുഖ കുര്‍ബാന വേണോ സിനഡ് കുര്‍ബാന വേണോ എന്നതാണ് പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: