മുംബൈ: റിനിമ ബോറ മിസിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ കിരീടം അണിഞ്ഞെങ്കിലും അവളുടെ മനസ്സ് ഇപ്പോഴും പഴയ ലവ് ജിഹാദിന്റെ പീഢാനുഭവങ്ങളുടെ മരവിപ്പിലാണ്. 16 വയസ്സുള്ളപ്പോള്‍ ബെംഗ്ലൂരിലുള്ള മുസ്ലിം കാമുകനൊപ്പം ജീവിക്കാന്‍ ജന്മനാടായ അസം വിട്ട റിനിമ ബോറ ലവ് ജിഹാദിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നത് വിവരിക്കാനാവാത്ത ക്രൂരമായ പീഢാനുഭവങ്ങള്‍.
മുസ്ലിം യുവാവിനൊപ്പം ബെംഗളുൂരില്‍ കഴിച്ചുകൂട്ടിയ നാളുകളില്‍ ക്രൂരമായ ശാരീരിക പീഢനങ്ങള്‍ക്ക് വിധേയമായെന്നും റിനിമ ബോറ പറയുന്നു. മുസ്ലിം ഭര്‍ത്താവ് തന്നെ മതം മാറ്റുക മാത്രമല്ല, പേരും മാറ്റി- ആയെഷ ഹൊസൈന്‍ എന്നായിരുന്നു പേര്. അതിക്രൂരമായി തല്ലുമായിരുന്നു. താന്‍ വെറുത്ത ഭക്ഷണമാണ് ബീഫ്. അത് നിര്‍ബന്ധപൂര്‍വ്വം തീറ്റിക്കുമായിരുന്നു. – റിനിമ ബോറ പറഞ്ഞു.
നിര്‍ബന്ധപൂര്‍വ്വം നമാസ് ചെയ്യിക്കുമായിരുന്നു. അങ്ങിനെ ഇഷ്ടമില്ലാതെ അവരുടെ മതാചാരങ്ങള്‍ ഓരോന്നും അനുസരിക്കേണ്ടി വന്നതായും അവര്‍ പറയുന്നു. പിന്നീട് തനിക്ക് നേരെ ശാരീരിക അക്രമങ്ങള്‍ തുടങ്ങിയതോടെ ബന്ധം മറ്റൊരു തലത്തിലേക്ക് മാറിയെന്നും റിനിമ ബോറ പറയുന്നു. തന്നെ വിട്ടുപോകാന്‍ ശ്രമിച്ചാല്‍ മുഖത്ത് ആസിഡ് എറിയുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയത്തോടെ ജീവിക്കേണ്ട സ്ഥിതിയായി. പക്ഷെ വൈകാതെ റിനിമ ഈ ബന്ധം വലിച്ചെറിയാനുള്ള കരുത്ത് നേടുകയും സ്വതന്ത്രയാവുകയും ചെയ്തു.
ഇപ്പോഴും താന്‍ സ്വതന്ത്രയാണോ എന്ന് ഭയപ്പാടോടെ ഓര്‍മ്മിക്കുകയാണെന്ന് 2024ലെ മിസിസ് ഇന്ത്യ ഗാലക്സി കിരീടം നേടിയപ്പോഴും റിനിമ ഓര്‍മ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: