പാലക്കാട്: പാലക്കാടിന്റെ വികസനത്തില്‍ ഇടതു-വലതു മുന്നണികളെ വെല്ലുവിളിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. പാലക്കാടിന്റെ വികസനം ചര്‍ച്ച ചെയ്താല്‍ ഇരുമുന്നണികളും പ്രതിക്കൂട്ടിലാകും.
25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചപ്പോഴും നഗരസഭക്കായി ഒരു പദ്ധതിപോലും നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മലമ്പുഴയില്‍ നിന്ന് ടി. ശിവദാസമേനോന്‍ മന്ത്രിയായും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടിട്ടും മണ്ഡലത്തിലേക്ക് ഏതെങ്കിലുമൊരു പദ്ധതി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് കൃഷ്ണകുമാര്‍ ചോദിച്ചു.
ഇന്നും വികസനകാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മണ്ഡലമാണ് മലമ്പുഴ. എന്നാല്‍ കേന്ദ്രത്തില്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി പദ്ധതികളാണ് അനുവദിച്ചത്. ഐഐടി, ഫുഡ്പാര്‍ക്ക്, ഡിഫന്‍സ് പാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. മാത്രമല്ല, പാലക്കാട് നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുതകുന്ന പദ്ധതിയും ആവിഷ്‌കരിച്ചത് കേന്ദ്രസര്‍ക്കാരാണ്. ഇന്ന് കുടിവെള്ളമെത്താത്ത ഒരു വീടുപോലും നഗരത്തിലില്ല. ഇതിനായി 137 കി.മീ. ദൂരത്താണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. സംസ്ഥാനത്തെ മറ്റൊരു നഗരസഭയിലും ഇത്രയും സമഗ്രമായ രീതിയിലുള്ള ജലവിതരണ സംവിധാനമില്ലെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഭവനപദ്ധതിക്ക് കീഴില്‍ 2200ലധികം വീടുകളാണ് നിര്‍മിച്ചുനല്‍കിയത്. പുതുതായി സ്ഥാപിക്കുന്ന ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. റോഡ് വികസനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഗ്രീന്‍ ഫീല്‍ഡ് ഹൈവെയും കൊണ്ടുവരുന്നത് മോദി സര്‍ക്കാരാണ്. പാലക്കാട് നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചാല്‍ കൂടുതല്‍ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
മറുവശത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുതല്‍, ടൗണ്‍ ഹാള്‍ വരെ നശിപ്പിച്ച ചരിത്രമാണ് എംഎല്‍എയ്‌ക്കുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കാര്യം അതിലേറെ കഷ്ടമാണ്. മോയന്‍സ് സ്‌കൂള്‍ ഡിജിറ്റൈസേഷനും തകിടം മറിച്ചത് മുന്‍ എംഎല്‍എ ആണ്. വികസനം ആഗ്രഹിക്കുന്നവര്‍ എന്നും എന്‍ഡിഎക്ക് ഒപ്പം നില്‍ക്കുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു.
വൈകിട്ട് മുത്തംപാളയത്ത് നിന്നാരംഭിച്ച റോഡ്ഷോയ്‌ക്ക് താമരക്കുളം, കറുകോടി, വടക്കന്തറ, ചുണ്ണാമ്പുത്തറ, പട്ടിക്കര എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. കൗണ്‍സിലര്‍മാരായ പി. ശിവകുമാര്‍, അനിതാ ലക്ഷ്മണന്‍, കെ. ജയലക്ഷ്മി, സജിത സുബ്രഹ്മണ്യന്‍, ടി. ബേബി, ടി.എസ്. മീനാക്ഷി, പ്രഭാമോഹന്‍, ദീപാ മണികണ്ഠന്‍, കെ. ലക്ഷ്മണന്‍, മണ്ഡലം പ്രസി. കെ. ബാബു, കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: