കോട്ടയം: കേരളത്തില്‍ സ്ത്രീ സുരക്ഷക്ക് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം സമര്‍പ്പിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, മഹിളാ ഐക്യവേദി സംസ്ഥാന രക്ഷാധികാരി പ്രൊഫ.ദേവകി അന്തര്‍ജനം, ജനറല്‍ സെക്രട്ടറി ഓമന മുരളി, വൈസ് പ്രസിഡന്റ് ഡോ.സിന്ധു രാജീവ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വനിതാ കമ്മീഷന്, ഡിജിപി എന്നിവര്‍ക്കും നിവേദനം നല്കി.
കഴിഞ്ഞ ദിവസം ക്രൈം ബ്യൂറോ പുറത്ത് വിട്ട സ്ത്രീ പീഡനത്തിന്റെ കണക്കുകള്‍ കേരളീയ സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നുവെന്ന് മഹിളാ ഐക്യവേദി പ്രസിഡന്റ് ബിന്ദുമോഹന്‍ പറഞ്ഞു.
കേരളത്തില്‍ വിവിധ തലങ്ങളില്‍ ആവശ്യത്തിലധികം കമ്മിഷനുകള്‍ ഉണ്ടായിട്ടും സ്ത്രീകള്‍ നീതിക്കുവേണ്ടി അലയേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തമുള്ള വനിതാ കമ്മീഷന് ഉണ്ടായിട്ടും വനിതകളുടെ നീതി രാഷ്ട്രീയ പ്രേരിതമായി മാറുന്ന സാഹചര്യം കേരളത്തില്‍ കൂടി വരുന്നതായും ബിന്ദുമോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: