Kerala

ഗുരുദേവനെപ്പറ്റിയുള്ള പുസ്തകം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

Published by

ഷാര്‍ജ: ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാര്‍ മധുസുദനനും ചേര്‍ന്ന് രചിച്ച ശ്രീനാരായണ ഗുരുദേവനെപ്പറ്റിയുള്ള, ഹാര്‍മണി അണ്‍വെയ്ല്‍ഡ്; ശ്രീ നാരായണ ഗുരൂസ് ബ്ലൂ പ്രിന്റ് ഫോര്‍ വേള്‍ഡ് പീസ് ആന്‍ഡ് പ്രോഗസ് എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ വെച്ച് ഏരീസ് ഗ്രുപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ സോഹന്‍ റോയ്, ഇറാം ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദിന് പുസ്തകം കൈമാറി പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

ഐഡിഎം ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ സിഇഒയും ചെയര്‍മാനുമായ ഡോ. വി. ജനഗന്‍, പ്രൊ. ഡോ. പ്രകാശ് ദിവാകരന്‍, ഭാസ്‌കര്‍ രാജ്, തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ നന്ദി രേഖപ്പെടുത്തി.

മാനവ രാശിയുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ശ്രീനാരായണ ഗുരുവിന്റെ ഏകലോക ദര്‍ശനത്തെ ലോക ജനഹൃദയങ്ങളില്‍ എത്തിയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തക രചന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by