ന്യൂദല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടോയെന്ന കാര്യം സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ട് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. ന്യൂനപക്ഷ പദവി ലഭിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖയും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് പുറത്തിറക്കി. ഈ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമാണോ എന്ന കാര്യത്തില്‍ മൂന്നംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച അലിഗഡ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന 1967ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ സ്ഥാപിച്ച് ഭരണം നടത്തിയാല്‍ മാത്രമേ ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുള്ളൂ എന്നായിരുന്നു 1967ലെ വിധി. അഞ്ജുമാന്‍ റഹ്മാനിയ കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 167ലെ വിധി പുനപരിശോധിക്കാനായി 1981ല്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടുകയായിരുന്നു. നാലു പതിറ്റാണ്ടിനിപ്പുറം ഏഴംഗ ഭരണഘടനാ ബെഞ്ച് ഇന്നലെയാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് പുറമേ പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ 1967ലെ വിധിക്കെതിരെ നിലപാട് സ്വീകരിച്ചു. എന്നാല്‍ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എസ്. സി ശര്‍മ്മ എന്നിവര്‍ പഴയ ഭരണഘടനാ ബെഞ്ച് വിധി ശരിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക