ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ ആസ്തികള്‍ വിറ്റഴിച്ച് ബാധ്യതകള്‍ തീര്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ബാധ്യത തീര്‍ക്കാതെ ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള ട്രൈബ്യൂണലിന്റെ തീരുമാനവും റദ്ദാക്കി.
‘ജെറ്റ് എയര്‍വേസിന് ലിക്വിഡേഷനിലേക്ക് നിര്‍ദേശിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള കടക്കാരുടെ അപേക്ഷ അനുവദിച്ചുകൊണ്ട് പറഞ്ഞു.
കടമുള്ള ബാങ്കുകള്‍, തൊഴിലാളികള്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുമെന്ന് കോടതി പറഞ്ഞു. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനുള്ള നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്‌റെ ഉത്തരവിനെ കോടതി അപലപിച്ചു. കുടിശ്ശിക അടയ്‌ക്കുന്നതില്‍ കണ്‍സോര്‍ഷ്യം പരാജയപ്പെട്ടുവെന്നും വിലയിരുത്തി.
ഇതിനകം നിക്ഷേപിച്ച 200 കോടി രൂപ കണ്ടുകെട്ടാന്‍ കോടതി വിധിക്കുകയും ലിക്വിഡേറ്ററെ നിയമിക്കാന്‍ എന്‍സിഎല്‍എടിയുടെ മുംബൈ ബെഞ്ചിനോട് നിര്‍ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക