തിരുവനന്തപുരം: നമ്മുടെ ഭാഷ സര്‍വത്രികമാകണമെന്നും ഭാഷയോടുള്ള സ്നേഹം കാത്തുസൂക്ഷിക്കണമെന്നും പ്രമുഖ ഭാഷാദ്ധ്യാപകനും നടനുമായ പ്രൊഫ. അലിയാര് അഭിപ്രായപ്പെട്ടു. ഭരണഭാഷാ വാരാചാരണ പരിപാടികളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ഗുരുക്കന്മാര് ഇല്ലാത്തതാണ് ഈ തലമുറയുടെ ശാപം. പുതിയ മാധ്യമങ്ങള്‍ ഭാഷയെ അങ്ങേയറ്റം വികലമാക്കുന്നു. ഭാഷയെ മനസിലാക്കുന്നതിന് ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ അനുകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഷാവിദഗ്ധനും സാഹിത്യകാരനുമായ എഴുമറ്റൂര്‍ രാജരാജവര്‍മ മുഖ്യാതിഥിയായിരുന്നു. മലയാളം ഉപയോഗിക്കാത്തവരായി മലയാളികള്‍ മാറിയെന്നു അദ്ദേഹം ഓര്‍മപ്പെടുത്തി. വികാരത്തിലും ചിന്തയിലും മാതൃഭാഷ നിറയണം. ഭരണഭാഷ മലയാളം ആക്കുന്നതില്‍ പൂര്‍ണ ലക്ഷ്യം നമ്മള് കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: