മാള: നാല് വര്‍ഷം മുന്‍പ് 25 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത് അറ്റകുറ്റപ്പണികള്‍ നടത്തി ടൈല്‍സ് ഇടുകയും ടാറിങ്ങ് നടത്തുകയും ചെയ്ത വടമ – കുന്നത്തുകാട് റോഡ് തകര്‍ന്നു.
റോഡ് പൂര്‍ണമായും തകര്‍ന്നതിനേത്തുടര്‍ന്ന് ഇരുചക്ര വാഹനയാത്രികരും കാല്‍നടയാത്രികരും ദുരിതത്തില്‍. ഇടവിട്ട് പെയ്യുന്ന മഴമൂലം റോഡ് തോടായ അവസ്ഥയിലാണ്.
ഇതിനാല്‍ തന്നെ റോഡിലെ കുഴികള്‍ അറിയാതെ അപകടത്തില്‍പ്പെടുന്നതും പതിവാകുകയാണ്. ദിനംപ്രതി നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികളും മറ്റും യാത്ര ചെയ്യുന്ന പ്രധാന റോഡാണ് ജല്ലാ പഞ്ചായത്തിന്റെ അനാസ്ഥയേത്തുടര്ന്ന് തകര്‍ന്ന് കിടക്കുന്നത്.
കുഴികള്‍ കാരണം സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ബുദ്ധിമുട്ടിയാണ് സര്‍വ്വീസ് നടത്തുന്നത്. ഇതോടൊപ്പം മാള, ഇരിങ്ങാലക്കുട, തൃശൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും പാമ്പുംമേക്കാട്ട് മനയിലേക്ക് ദര്‍ശനത്തിനായി വരുന്ന ഭക്തരും ബുദ്ധിമുട്ടുന്നു.
ഇത്തവണ പാമ്പുംമേക്കാട്ട് മനയില്‍ വൃശ്ചികം 1ന് വിശേഷാല്‍ പൂജയ്ക്കെത്തുന്ന ഭക്തരും, മണ്ഡല കാലത്തെത്തുന്ന അയ്യപ്പന്മാരും റോഡിലെ ശോച്യാവസ്ഥ കാരണം ബുദ്ധിമുട്ടിലാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്.
റോഡിലെ കുഴിയില്‍ വീണ് വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ മാത്രമെ അധികൃതര്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുകയുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: