കൊച്ചി: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്‌ക്ക് പ്രധാന കാരണം ഇടതു സര്‍ക്കാര്‍ നടത്തുന്ന പാര്‍ട്ടിവല്‍ക്കരണമാണെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും ബിഎംഎസ് സംസ്ഥാന സമിതി അംഗവുമായ കെ. ഗംഗാധരന്‍.
കേരള സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ എംപ്ലോയീസ് ഫെഡറേഷന്‍ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര രാഷ്‌ട്രീയത്തില്‍ കേന്ദ്രീകരിക്കുന്ന നയങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തിനപ്പുറത്തേക്കുള്ള കാഴ്ചപ്പാടില്ലാത്തതാണ് വികസനത്തിന് തടസമാകുന്നത്. ഇത് പൊതുമേഖ ലയേയും ബാധിച്ചു.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം എം.പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, സെക്രട്ടറി കെ.വി. മധുകുമാര്‍, സംസ്ഥാന സമിതിയംഗം കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: എം.പി. രാജീവന്‍, വൈസ് പ്രസിഡന്റ്: എസ്. അജയകുമാര്‍, സി. ഗിരീഷ്‌കുമാര്‍, ഗോപകല. ജി.എസ്, പി. അനില്‍കുമാര്‍, കെ. സുധാകരന്‍, കെ.പി. രമേഷ്, കെ.ബി. പ്രദീപ്, പി. പ്രദീപ്. ജനറല്‍ സെക്രട്ടറി: അഡ്വ.പി. മുരളീധരന്‍, സെക്രട്ടറി: പി.കെ. ബൈജു, ജി. ശ്രീകുമാര്‍, വി.ടി. രാജീവ്, കെ.പി. കൃഷ്ണകുമാര്‍, ജി. രാജേന്ദ്രന്‍, ടി. ഷാനവാസ്, കെ.ജി. സജിത്ത്, കെ. രമേശന്‍ മാരാര്‍, കെ.എല്‍. യമുനാദേവി. ട്രഷറര്‍: എം. രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: