തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക മതവിഭാഗത്തിലെ ചിലര്‍ നിയന്ത്രിക്കുന്ന ‘പച്ചവെളിച്ചം’ ഗ്രൂപ്പിന് സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും പച്ചക്കൊടി.
പോലീസിലെയും മറ്റു സുപ്രധാനവകുപ്പുകളിലെയും പല രഹസ്യവിവരങ്ങളും ചോരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതില്‍ ഈ ഗ്രൂപ്പിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പല സംഭവങ്ങളില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്‍സ് തന്നെ ഇക്കാര്യം പലവട്ടം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വിവാദഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പച്ചവെളിച്ചം ഗ്രൂപ്പിന്റെ ആരംഭം. അന്നത്തെ പ്രമുഖനായ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് ഗ്രൂപ്പ് നിയന്ത്രിച്ചത്. പോലീസ് സേനയിലും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്കിടയിലും വിദ്യാഭ്യാസവകുപ്പിലുമെല്ലാം പച്ചവെളിച്ചം സജീവമായി. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവയ്‌ക്കുന്ന ഇ മെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്കിയ വിവരങ്ങള്‍ വരെ ചോര്‍ന്നു. ഹൈടെക് സെല്ലിലുണ്ടായിരുന്ന എസ്‌ഐ ബിജു സലീമാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ചോര്‍ത്തിയ വിവരങ്ങള്‍ ബിജു സലീം ജമാഅത്തെ ഇസ്ലാമിക്ക് കൈമാറുകയായിരുന്നു. ബിജു സലീം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും കേസ് എഴുതിതള്ളാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
പോപ്പുലര്‍ഫ്രണ്ടിനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവവും പിന്നീടുണ്ടായി. തൊടുപുഴയില്‍ പോലീസ് ഇന്റലിജന്‍സ് ശേഖരിച്ച ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വിവരങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന് ഹിറ്റ്‌ലിസ്റ്റ് തയാറാക്കാനായി കൈമാറിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചിരുന്നു. ഈ കേസില്‍ പിടിയിലായ എസ്ഡിപിഐക്കാരന്റെ ഫോണില്‍ നിന്നാണ് വിവരം ചോര്‍ത്തല്‍ പുറത്തായത്. ഇതു സംബന്ധിച്ച അന്വേഷണവും പിന്നീട് വഴിമുട്ടി. ഭീകരസംഘടനയ്‌ക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഡിവൈഎസ്പിക്കെതിരെ തമിഴ്‌നാട് ക്യുബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍ ഒരു സ്ഥലംമാറ്റം അല്ലാതെ ഒന്നും ഉണ്ടായില്ല. സെക്രട്ടേറിയറ്റിനുള്ളില്‍ നിസ്‌കാരമുറി പ്രത്യക്ഷപ്പെട്ടതിനു പിന്നിലും പച്ചവെളിച്ചമായിരുന്നു.
അടുത്തിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയും ചെയ്തതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിശ്ചലമായിരുന്നു. എന്നാല്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഒരിടവേളയ്‌ക്ക് ശേഷം ഇന്ന് മറ്റ് ഗ്രൂപ്പുകളിലൂടെ വീണ്ടും സജീവമാണ്. പച്ചവെളിച്ചത്തിന് നേതൃത്വം നല്കിയവര്‍ അഡ്മിന്‍മാരായി പല ഗ്രൂപ്പുകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ഇവരെ നിരീക്ഷിക്കുന്നതിനോ വിവിധ വകുപ്പുകളിലെ ഇവരുടെ ഇടപെടലുകള്‍ പരിശോധിക്കുന്നതിനോ സര്‍ക്കാര്‍ യാതൊരു താല്‍പര്യം കാണിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: