Kerala

മണ്ഡല-മകരവിളക്ക്: ഗുരുവായൂര്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടും

Published by

ഗുരുവായൂര്‍: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 16 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടി. ഉച്ചതിരിഞ്ഞ് 4.30ന് തുറക്കുന്ന തിരുനട, മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി 16 മുതല്‍ 2025 ജനുവരി 19 വരെ ഒരു മണിക്കൂര്‍ നേരത്തെ തുറക്കും. നിലവില്‍ ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം ഭക്തര്‍ക്ക് ദര്‍ശന സൗകര്യം സാധ്യമാകും.

ഇന്നലെ ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥന്‍, വി.ജി. രവീന്ദ്രന്‍, മനോജ് ബി. നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക