ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി. പാർലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിക്കാണ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയ പ്രധാനമന്ത്രി നേരിട്ടാണ് കൂടുതൽ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയത്.
കേരളത്തിലെ വഖഫ് വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധനൽകാനും വിഷയം പഠിച്ച് ഇടപെടാനും സുരേഷ് ഗോപിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപിയോട് നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് സൂചന.
ഓഫീസിൽ മുഴുവൻ സ്റ്റാഫുകളെ നിയോഗിക്കണമെന്നും ഉപദേശം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: