കോഴിക്കോട്: പുതിയ സഹകരണ നിയമം ഈ മേഖലയില്‍ കുതിച്ചുചാട്ടത്തിനിടയാക്കുമെന്ന് ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാഠെ. സഹകരണ നിയമം കേന്ദ്രമുണ്ടാക്കിയത് മേഖലയെ കൂടുതല്‍ ശക്തമാക്കാനാണ്. പരമാവധി സ്വയംഭരണവും അതേ സമയം മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിയന്ത്രണവുമുള്ളതാണ് പുതിയ നിയമം.
ആ നിയമങ്ങള്‍ അപ്പാടെ പിന്തുടരുന്നതാവണം സംസ്ഥാന നിയമങ്ങളെന്നില്ല. എന്നാല്‍, മഹാരാഷ്ട്ര പോലുള്ളയിടത്തെ നിയമങ്ങളില്‍ വ്യക്തതയും കൃത്യതയുമില്ലാത്തതിനാലാണ് പുതിയ നിയമമുണ്ടാക്കിയത്. അതിന്റെ ലക്ഷ്യം പാലിക്കുന്നതാവണം സംസ്ഥാനങ്ങളുടെ നിലപാട്. റിസര്‍വ് ബാങ്ക് ഏത് സാമ്പത്തിക ഇടപാടുകളും നിയമവും അതില്‍ സ്ഥാപനങ്ങളുടെ നടപടികളും നിരീക്ഷിക്കുന്നുണ്ടെന്നും മറാഠെ പറഞ്ഞു.
ഗ്രാമീണകാര്‍ഷിക രംഗത്തെയും നിര്‍മാണമേഖലയേയും ശക്തിപ്പെടുത്തി സാമ്പത്തിക രംഗത്ത് ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കാന്‍ സഹകരണപ്രസ്ഥാനത്തിന് സാധിക്കും.
രാജ്യത്തെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്ന നിരവധി തീരുമാനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനകം രാജ്യത്ത് യാഥാര്‍ത്ഥ്യമാക്കി. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ സാമ്പത്തിക രംഗത്തെ മികച്ച തീരുമാനമായിരുന്നു.
ഡിജിറ്റല്‍ ട്രാന്സാക്ഷന് വഴി 50 കോടിയുടെ ക്രമവിക്രയം നടക്കുന്നു. ബാങ്കിങ് മേഖല ശക്തിപ്പെട്ടു. വിലക്കയറ്റം നിയന്ത്രണവിധേയമായി.
1934 ല്‍ സഹകരണമേഖല കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും പിന്നീട് സംസ്ഥാന വിഷയമായി. രാജ്യത്തെ 2.5 ലക്ഷം വരുന്ന കാര്‍ഷിക സൊസൈറ്റികളെ ഉള്‍പ്പെടുത്തി സഹകരണ സൊസൈറ്റികള്‍ ശക്തിപ്പെടുത്തിയാല്‍ രാജ്യത്തെ ജിഡിപി മാത്രമല്ല, ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാകും. രാജ്യമാകെ സഹകരണ പ്രസ്ഥാനം ശക്തിപ്രാപിച്ചാല്‍ അത് വികസിക ഭാരതമെന്ന സങ്കല്പത്തിലേക്കുള്ള ചുവടുവയ്പാവും. സഹകരണമേഖലയില്‍ സ്വതന്ത്രമന്ത്രാലയം കേന്ദ്രം രൂപം കൊടുത്തത് സഹകരണമേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ്. സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ സഹകരണമേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ.കരുണാകരന് നമ്പ്യാര്‍, ഏറാമല സര്‍വ്വീസ് സഹകരണബാങ്ക് ചെയര്മാന് മനയത്ത് ചന്ദ്രന്, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ്, കെ.രാജശേഖരന്, എന്‍.ആര്. പ്രതാപന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: