വാഷിംഗ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രമ്പിന്റെ വിജയത്തിന് പിന്നാലെ സെൻട്രൽ ഇന്റലിജസ് ഏജൻസിയുടെ ഡയറക്‌ടർ സ്ഥാനത്തേയ്‌ക്ക് ഉയർന്നു കേൾക്കുന്ന പേരാണ് കശ്യപ് പട്ടേലിന്റേത് . മുമ്പ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലറുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി കശ്യപ് സേവനമനുഷ്ഠിച്ചിട്ടുമുണ്ട്.
റിച്ച്മണ്ട് സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് നിയമബിരുദവും അന്താരാഷ്‌ട്ര നിയമത്തിൽ സർട്ടിഫിക്കറ്റും നേടി. ഏകദേശം 9 വർഷത്തോളം മിയാമി കോടതികളിൽ ജോലി ചെയ്ത അദ്ദേഹം കൊലപാതകം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്തു.
അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്തുണ നൽകിയ വ്യക്തിയുമാണ് കശ്യപ് പട്ടേൽ . രാമക്ഷേത്രം വീണ്ടെടുക്കാനുള്ള ഹിന്ദുക്കളുടെ നീണ്ട പോരാട്ടം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടുവെന്ന് പട്ടേൽ പറഞ്ഞിരുന്നു.ട്രംപിന്റെ ആദ്യ ടേമിൽ, 44 കാരനായ കശ്യപ് പട്ടേൽ നിരവധി ഉയർന്ന ദേശീയ സുരക്ഷാ പദവികൾ വഹിച്ചു. സിഐഎ ഡയറക്ടറാകാൻ പട്ടേലിന് സെനറ്റ് വോട്ട് ലഭിച്ചില്ലെങ്കിൽ, ട്രംപ് ഭരണകൂടം അദ്ദേഹത്തെ ദേശീയ സുരക്ഷാ കൗൺസിൽ ചുമതല ഏൽപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: