കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും പരാജയം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ടീം തോല്‍വി വഴങ്ങുന്നത്.
ഒത്തിണക്കമില്ലാത്ത നീക്കങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്.ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന് .
പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിനാണ് പരാജയപ്പെട്ടത്. രണ്ട് പകുതികളിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ മാത്രം പിറന്നില്ല.
നോഹ സദോയ്, അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവര്‍ മോശമില്ലാത്ത പ്രകടനം കാഴ്‌ച്ച വച്ചു. ആദ്യപകുതിയുടെ 13ാം മിനിറ്റില്‍ ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക