തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റാറ്റിയൂട്ടറി അധികാരം ഉപയോഗിച്ച് അനുവദിച്ച് നല്‍കുന്ന നിയമപ്രകാരമുള്ള സ്ഥാപന/പ്രവര്‍ത്തന അനുമതി പത്രങ്ങള്‍ വ്യാജമായി നിര്‍മ്മിക്കുന്നതായി കണ്ടെത്തി. അപേക്ഷകര്‍ ഹാജരാക്കിയ അനുമതി പത്രങ്ങളുടെ ആധികാരിത സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (https://kspcb.keral.gov.in) കണ്‍സന്റ് നമ്പര്‍ പ്രകാരം പരിശോധിച്ചും അനുമതി പത്രത്തിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും ഉറപ്പ് വരുത്തണം. സംശയനിവാരണങ്ങള്‍ക്ക് 9447977526 എന്ന നമ്പറിലും chn.kspcb.@gmail.com, ms.kspcb@gmail.com എന്നീ ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക