തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനു പുറമേ കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും. വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും പരാതി നല്‍കാം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ഉത്തര മേഖലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0497-2377590. ഇ-മെയില്‍ kwckkd@gmail.com. മധ്യമേഖലാ ഓഫീസ്: എറണാകുളം കോര്‍പ്പറേഷന്‍ ബില്‍ഡിങ്‌സ്, നോര്‍ത്ത് പരമാര റോഡ്, കൊച്ചി-18. ഫോണ്‍: 0484-2926019, ഇമെയില്‍: kwcekm@gmail.com. പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 0471-2307589 നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക