കോട്ടയം: ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ഹരിത കര്‍മസേന, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരത മിഷന് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19664 സന്നദ്ധ പ്രവര്‍ത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നല്കിയതും. മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന യോഗത്തില്‍ കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് മുകേഷ് കെ മണി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി അജയന് കെ. മേനോന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഡിജി കേരളം നോഡല്‍ ഓഫീസര്‍ സി.ആര് പ്രസാദ്, പ്രോജക്റ്റ് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, ആര്.ജി.എസ്.എ. വിജയ്ഘോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: